തൃപ്പൂണിത്തുറയിൽ പടക്കശാലയിൽ സ്ഫോടനം; 16 പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

തൃപ്പൂണിത്തുറ: പുതിയകാവ് ക്ഷേത്രത്തിന് സമീപം പടക്കശാലയിലുണ്ടായ സ്‌ഫോടനത്തിൽ ഒരു സ്ത്രീയുൾപ്പെടെ 16 പേർക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്. പടക്കശാലയുടെ സമീപമുണ്ടായിരുന്ന വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനായി എത്തിച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്. വാഹനത്തിൽ നിന്ന് ഇറക്കുമ്പോഴാണ് അപകടം സംഭവിച്ചത്. അവശിഷ്ടങ്ങൾ ഏറെ ദൂരം തെറിച്ചു വീണതിനെത്തുടർന്ന് ഇരുപതോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വീടുകളുടെ മേൽക്കൂര തകരുകയും ജനൽച്ചില്ലുകൾ പൊട്ടുകയും ചെയ്തിട്ടുണ്ട്. സമീപത്തുണ്ടായിരുന്നു രണ്ട് വാഹനങ്ങൾ കത്തി നശിച്ചതായാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര പരിക്കേറ്റ വനജ എന്ന സ്ത്രീയെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ നിന്ന് കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. തീയണയ്ക്കാൻ ശ്രമം തുടരുകയാണ്.
പരിക്കേറ്റവര്‍ക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കളമശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും മികച്ച ചികിത്സാ സൗകര്യമേര്‍പ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here