ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു; വിട പറഞ്ഞത് മലയാള നിരൂപണത്തിലെ ധൈഷണിക മുഖം
സാഹിത്യ വിമര്‍ശകനും എഴുത്തുകാരനും പ്രഭാഷകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് (69) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സമസ്ത കേരള സാഹിത്യ പരിഷത്ത് വൈസ് പ്രസിഡന്റാണ്. ആരോഗ്യവകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു.
കേരള കലാമണ്ഡലം സെക്രട്ടറിയായും സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു. വിശ്വമലയാള മഹോത്സവത്തിന്റെ നടത്തിപ്പില്‍ വിവാദം വന്നപ്പോള്‍ അക്കാദമി വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് വടക്കേടത്തിനെ നീക്കിയിരുന്നു. തുടര്‍ന്ന് അക്കാദമി മുറ്റത്ത് ഒറ്റയ്ക്കിരുന്ന് പ്രതിഷേധിച്ചത് വാർത്തയായി. 2012 ഡിസംബറിൽ ആയിരുന്നു ഇത്.
‘അകം’ സാംസ്‌കാരികവേദി ചെയര്‍മാന്‍, അങ്കണം സാംസ്‌കാരികവേദിയുടെ സ്ഥാപകരില്‍ ഒരാള്‍, എംപ്ലോയീസ് കോണ്‍കോഡ് നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ്, എന്‍. ജി.ഒ. അസോസിയേഷന്‍ തൃശ്ശൂര്‍ താലൂക്ക് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.എ.ആര്‍.രാജരാജവര്‍മ്മ പുരസ്‌കാരം, കുറ്റിപ്പുഴ അവാര്‍ഡ് തുടങ്ങി ഒട്ടനേകം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
സംസ്‌കാരം ഞായറാഴ്ച രാവിലെ പത്തിന് നാട്ടിക എസ്എന്‍ ട്രസ്റ്റ് സ്‌കൂളിന് സമീപമുള്ള തറവാട്ടു വളപ്പില്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here