മൊബൈൽ പൊട്ടിയല്ല ആ മരണം; അത് ബോംബ് തന്നെ, തൃശൂരിലെ എട്ട് വയസുകാരിയുടെ മരണത്തിൽ തെളിവുകൾ ഇതാ

തൃശൂർ പഴയന്നൂരിൽ മൊബൈൽ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചുവെന്ന വാർത്ത കേരളം കേട്ടത് ഏഴുമാസം മുൻപാണ്; കൃത്യമായി പറഞ്ഞാൽ ഇക്കഴിഞ്ഞ ഏപ്രിൽ 24ന്. അപകടം ഉണ്ടാകുമ്പോൾ കുട്ടിയുടെ കൈവശം മൊബൈൽ ഫോൺ ഉണ്ടായിരുന്നു, അതിന് പൊട്ടലുണ്ടായിട്ടുണ്ട്, കുട്ടിയുടെ അമ്മൂമ്മ സാക്ഷിയായിരുന്നു, ഇതെല്ലാം കണക്കിലെടുത്താണ് അത് മൊബൈൽ പൊട്ടിത്തെറിച്ചുള്ള അപകടമാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. പോലീസ് ഈ വിശദീകരണങ്ങൾ നിരത്തിയതോടെ പതിവുപോലെ മാധ്യമങ്ങളും അതേപടി ഏറ്റുപിടിച്ചു. ആർക്കും ഒരു സംശയവും ഉണ്ടായില്ല. മൊബൈൽ ഫോൺ ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് മുൻപെങ്ങുമില്ലാത്ത ആശങ്കയോടെ കേരളം ചർച്ച ചെയ്യുന്ന സാഹചര്യത്തിലേക്ക് ഈ സംഭവം എത്തിക്കുകയും ചെയ്തു.

എന്നാൽ ഈ അപകടം മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഉണ്ടായതല്ല എന്ന അത്യന്തം ഞെട്ടിക്കുന്ന വിവരമാണ് മാധ്യമ സിൻഡിക്കറ്റ് ഇന്ന് പുറത്തുവിടുന്നത്. എട്ട് വയസുകാരി ആദിത്യശ്രീയുടെ മരണത്തിന് ഇടയാക്കിയത്, ചെറുബോംബിന് സമാനമായ ഒരു ലോ ഇൻ്റൻസിറ്റി എക്സ്പ്ലോസീവ് പൊട്ടിയത് കൊണ്ടുണ്ടായ ആഘാതം തന്നെയാണ്.

Logo
X
Top