മുരളീധരന്റെ പോസ്റ്ററില്‍ കരി ഓയില്‍ ഒഴിക്കാന്‍ നീക്കം; നിരീക്ഷകരുടെ നീക്കം കോണ്‍ഗ്രസ് തടഞ്ഞു; സ്ഥലത്തുള്ള മുഴുവന്‍ കട്ടൗട്ടുകളും ഫ്ലക്സുകളും നീക്കി പരിഹാരം
തൃശൂര്‍: യുഡിഎഫ് ലോക്സഭാ സ്ഥാനാര്‍ത്ഥി കെ.മുരളീധരന്റെ പോസ്റ്ററില്‍ കരി ഓയില്‍ ഒഴിക്കാനുള്ള നിരീക്ഷകരുടെ നീക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. തൃശൂര്‍ സബ് കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ നീക്കമാണ് പ്രശ്നത്തില്‍ കലാശിച്ചത്. മറ്റ് സ്ഥാനാര്‍ത്ഥികളുടെ പോസ്റ്റര്‍ അവിടെ ഉണ്ടായിരിക്കെ മുരളീധരന്റെ പോസ്റ്ററില്‍ മാത്രം കരി ഓയില്‍ ഒഴിക്കുന്നതാണ് കോണ്‍ഗ്രസ് തടഞ്ഞത്. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവാസ്ഥയായി.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി കേട്ട നിരീക്ഷകര്‍ പടിഞ്ഞാറെക്കോട്ടയില്‍ സ്ഥാപിച്ചിരുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ കൂറ്റന്‍ കട്ടൗട്ടുകളും ഫ്ലക്സുകളും അഴിച്ചുമാറ്റി. ഇതോടെ അവിടെയുണ്ടായിരുന്ന മുഴുവന്‍ ഫ്ലക്സുകളും കട്ടൗട്ടുകളും നീക്കുകയും ചെയ്തു. കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുമൊത്താണ് നിരീക്ഷകര്‍ എത്തിയത്.
തൃശൂരില്‍ കെ.മുരളീധരനും സുരേഷ് ഗോപിയും കളക്ടറേറ്റിലെത്തി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നത് ഇന്നാണ്. പടിഞ്ഞാറേക്കോട്ടയില്‍ നിന്നാണ് സ്ഥാനാര്‍ത്ഥികള്‍ പ്രകടനമായി പത്രികാസമര്‍പ്പണത്തിന് പോകുന്നത്. അതിന് തൊട്ടുമുന്‍പാണ് നിരീക്ഷകരുടെ നടപടി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here