കാറിടിച്ച് മരിച്ചയാളുടെ മൃതദേഹം പാടത്ത് ഉപേക്ഷിച്ച് സ്വര്‍ണവ്യാപാരി; വാഹനമിടിച്ച പാടുകള്‍ വഴിത്തിരിവായി; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

തൃശൂര്‍: മൃതദേഹം ഉപേക്ഷിച്ച് കടന്നുകളഞ്ഞ സ്വര്‍ണവ്യാപാരി അറസ്റ്റില്‍. തൃശൂരിലെ സ്വര്‍ണവ്യാപാരിയായ വിശാല്‍ (40) ആണ് പിടിയിലായത്. പാലക്കാട് സ്വദേശി രവിയാണ് (55) കാറിടിച്ച് മരിച്ചത്. വിശാലിന്‍റെ വാഹനമിടിച്ച് മരിച്ച രവിയുടെ മൃതദേഹം പാടത്തിനരികെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. മദ്യലഹരിയില്‍ വിശാലിന്‍റെ ഗേറ്റിനു സമീപത്ത് കിടക്കുകയായിരുന്നു രവി. രാത്രി വാഹനമെടുക്കുന്നതിനിടെ ഇങ്ങനൊരാള്‍ കിടക്കുന്നത് കണ്ടില്ലെന്ന് വിശാല്‍ പറയുന്നു. വാഹനം ദേഹത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ രവി മരിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ മൃതദേഹം കുറ്റുമുക്ക് പാടത്തിനടുത്ത് ഉപേക്ഷിക്കുകയായിരുന്നു.

രവിയുടെ മൃതദേഹം അന്നേ ദിവസം തന്നെ ആളുകള്‍ കണ്ടിരുന്നു. എന്നാല്‍ എങ്ങനെ മരിച്ചെന്ന് കണ്ടെത്തിയിരുന്നില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ കണ്ടെത്തിയ വാഹനമിടിച്ച പാടുകളാണ് കേസില്‍ വഴിത്തിരിവായത്. മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി പോലീസ് കേസ് എടുത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top