തൃശൂര്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണം; ഹര്‍ജിയില്‍ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്
തൃശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്. മൂന്നാഴ്ചയ്ക്കം മറുപടി നൽകണമെന്നാണ് നോട്ടീസിലുള്ളത്. തൃശൂരിലെ എഐവൈഎഫ് നേതാവ് ബിനോയ് നല്‍കിയ ഹർജിയിലാണ് നോട്ടീസ്.
സുരേഷ് ഗോപി ജനപ്രാതിനിധ്യ ചട്ടങ്ങള്‍ ലംഘിച്ചു എന്നാണ് ഹര്‍ജിയില്‍ ആരോപിച്ചത്. ശ്രീരാമഭഗവാന്റെ പേരില്‍ വോട്ടു ചെയ്യണം എന്ന് എ.പി.അബ്ദുള്ളക്കുട്ടി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു, മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നൊക്കെയുള്ള ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉള്ളത്.
തൃശൂരില്‍ വന്‍ അട്ടിമറി ജയമാണ് സുരേഷ് ഗോപി നേടിയത്. ആദ്യമായാണ് കേരളത്തില്‍ ബിജെപിക്ക് ഒരു ലോക്സഭാ സീറ്റ് കിട്ടുന്നത്.
യുഡിഎഫ് സ്ഥാനാർത്ഥിയായി കെ.മുരളീധരനും എൽഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ. വിഎസ് സുനിൽ കുമാറുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here