വനിതാ ഡോക്ടറുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു; തടഞ്ഞപ്പോള്‍ ഡോക്ടര്‍ക്ക് രോഗിയുടെ മര്‍ദനം; യുവാവ് പിടിയില്‍

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍ക്ക് നേരേ കൈയേറ്റം. അപകടത്തില്‍ പരുക്കേറ്റ് ചികിത്സ തേടിയ യുവാവണ് അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടറെ മര്‍ദിച്ചത്.

ചികിത്സ വൈകുന്നു എന്നാരോപിച്ചാണ് മര്‍ദനം. താന്‍ എത്തിയിട്ട് കാല്‍ മണിക്കൂര്‍ കഴിഞ്ഞെന്ന് പറഞ്ഞാണ് ബഹളം തുടങ്ങിയത്. ഡോക്ടര്‍ മറ്റൊരു രോഗിയെ പരിശോധിക്കുകയായിരുന്നു. യുവാവ് ഫെയ്ബുക്ക് ലൈവില്‍ വരുകയും യുവ വനിതാ ഡോക്ടറുടെ ചിത്രം പകര്‍ത്തുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ഡോക്ടറെ മര്‍ദിച്ചത്. അസ്ഥിരോഗ വിഭാഗത്തിലെ ഡോ. രോഹന്‍ എന്ന പിജി വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്.

ഓടിക്കൂടിയ സുരക്ഷാ ജീവനക്കാരും മറ്റു രോഗികളുടെ ഒപ്പം ഉള്ളവരും ചേര്‍ന്നാണ് യുവാവിനെ കീഴ്‌പ്പെടുത്തിയത്. മെഡിക്കല്‍ കോളജ് പോലീസ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top