30വയസുകാരനെ 14കാരന്‍ കുത്തിക്കൊന്നു; തൃശൂരിനെ നടുക്കി പുതുവര്‍ഷരാത്രിയിലെ കൊലപാതകം

തൃശൂരില്‍ പുതുവര്‍ഷ രാത്രിയില്‍ കൊലപാതകം. മുപ്പതുവയസുകാരനെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കുത്തിക്കൊന്നത്. തൃശൂര്‍ സ്വദേശി ലിവിന്‍ ഡേവിഡ് ആണ് കുത്തേറ്റുമരിച്ചത്. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തിന് സമീപമാണ് സംഭവം.

പതിനാലുകാരന്‍ ഒപ്പം കൊണ്ടുനടക്കുന്ന കത്തി ഉപയോഗിച്ചാണ് കുത്തിയത്. ഇത് പോലീസ് പിടിച്ചെടുത്തു. ഒരു കുട്ടി കൂടി പിടിയിലായിട്ടുണ്ട്. ഇവര്‍ ലഹരി ഉപയോഗിക്കുന്നു എന്ന സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്.

സഹപാഠിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതിനാല്‍ പ്രതിയെ സ്കൂളില്‍ നിന്നും പുറത്താക്കിയിരുന്നു. പതിനാലുകാരനും ലിവിനുമായി രാത്രി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിനിടയില്‍ കുത്തേറ്റ് നെഞ്ച് പൊത്തിപ്പിടിച്ച് ലിവിന്‍ ഓടിവരുന്നതാണ് കണ്ടത്. ഒപ്പമുള്ളവര്‍ ലിവിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top