തൃശൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി; 300ലേറെ പന്നികളെ കൊല്ലാന്‍ തീരുമാനം

തൃശൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. മാടക്കത്തറ പഞ്ചായത്തിലെ ഫാമിലാണ് പന്നിപ്പനി തിരിച്ചറിഞ്ഞത്. 310 പന്നികളെ കൊല്ലാന്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

രണ്ടാഴ്ചയായി പന്നി ഫാമില്‍ പന്നികള്‍ ചാകുന്നുണ്ട്. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പന്നികളെ പോസ്റ്റുമോര്‍ട്ടം നടത്തി സാമ്പിള്‍ ലാബിലേക്ക് അയച്ചിരുന്നു. ഭോപ്പാലിലിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂരിലെ ഫാമില്‍ 310 പന്നികളുണ്ട്. ഈ പന്നികളെ മുഴുവന്‍ നശിപ്പിക്കാനാണ് തീരുമാനം. രോഗം കണ്ടെത്തിയ ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ വേറെ പന്നി ഫാമില്ല. പക്ഷെ ജില്ലയിലെ മറ്റു ഫാമുകളില്‍ വിവരം കൈമാറിയിട്ടുണ്ട്. നടപടികള്‍ സ്വീകരിക്കാന്‍ ഫാമുകള്‍ക്ക്‌ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top