മുരിങ്ങൂരില്‍ അസ്ഥികൂടം കണ്ടെത്തി; വര്‍ഷങ്ങളുടെ പഴക്കം; പുരുഷന്റെതാണെന്ന് സംശയമുണ്ടെന്ന് പോലീസ്

തൃശ്ശൂര്‍: കൊരട്ടി മുരിങ്ങൂർ പാലത്തുഴി പാലത്തിന് സമീപമുള്ള കലുങ്കിനടിയിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. മരം വെട്ടാനെത്തിയവരാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇവര്‍ പറഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത്. വര്‍ഷങ്ങള്‍ പഴക്കമുണ്ട്. പോലീസ് പരിശോധന തുടങ്ങി. ഫോറന്‍സിക് വിദഗ്ധരുടെ സഹായവും തേടിയിട്ടുണ്ട്.

പുരുഷന്റെ അസ്ഥികൂടമാണെന്ന് സംശയിക്കുന്നതായി കൊരട്ടി പോലീസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “ഇന്‍ക്വിസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിനയക്കും. അതിനു ശേഷമേ എന്തെങ്കിലും വിവരങ്ങള്‍ നല്‍കാന്‍ കഴിയൂ.”-പോലീസ് പറഞ്ഞു.

ഈയിടെ രണ്ടാമത് അസ്ഥികൂടമാണ് ലഭിക്കുന്നത്. തിരുവനന്തപുരം കാര്യവട്ടം കാംപസിനുള്ളിലെ പഴയ വാട്ടർ ടാങ്കിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയിരുന്നു. ഏഴ് വര്‍ഷം മുന്‍പ് കാണാതായ അവിനാശ് ആനന്ദിന്‍റെതാണോ ഈ അസ്ഥികൂടമെന്ന് സംശയമുണ്ട്. ബന്ധുക്കള്‍ പോലീസുമായി സംസാരിച്ചിരുന്നു. ഡിഎൻഎ. പരിശോധനയ്ക്ക് സാമ്പിൾ അയച്ച് ഫലം കാക്കുകയാണ് കഴക്കൂട്ടം പോലീസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top