തൃശൂര്‍ പൂരത്തിന് കൊടിയേറി; 19ന് പൂരം; വര്‍ണകാഴ്ചകളെ വരവേല്‍ക്കാന്‍ ഒരുങ്ങി നാടും നഗരവും

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറി. 19നാണു പൂരം. തിരുവമ്പാടി ക്ഷേത്രത്തിലും പാറമേക്കാവ് ക്ഷേത്രത്തിലും കൊടിയേറ്റ് പൂജകള്‍ നടന്നു. പൂജിച്ച കൊടിക്കൂറ ദേശക്കാരാണു ഉയർത്തിയത്. വൈകിട്ടു 3നു തിരുവമ്പാടി ക്ഷേത്രത്തിൽനിന്നു പൂരം പുറപ്പാടു നടക്കും. തിരുവമ്പാടി ചന്ദ്രശേഖരനാണ് തിടമ്പേറ്റുന്നത്. 3.30ന് ഭഗവതി നായ്ക്കനാലിൽ എത്തുന്നതോടെ നായ്ക്കനാലിലും നടുവിലാലിലും ആലിനു മുകളിൽ പൂരപ്പതാകകൾ ഉയർത്തും.

പാറമേക്കാവ് ക്ഷേത്രത്തിൽ കൊടിയേറ്റ് നടന്നതോടെ ക്ഷേത്രത്തിലെ പാല മരത്തിലും മണികണ്ഠനാലിലും കൊടിയുയർത്തി. പാറമേക്കാവ് കാശിനാഥനാണു തിടമ്പേറ്റിയത്. തുടർന്നു 5 ഗജവീരന്മാരുടെ അകമ്പടിയോടെ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് ആറാട്ടിനായി എഴുന്നള്ളി. 17ന് രാത്രി 7നാണ് സാംപിൾ വെടിക്കെട്ട്. അന്നു രാവിലെ തിരുവമ്പാടി–പാറമേക്കാവ് വിഭാഗങ്ങളുടെ ആനച്ചമയ പ്രദർശനവും തുടങ്ങും.

കൊച്ചി മഹാരാജാവായിരുന്ന ശക്തന്‍ തമ്പുരാനാണ് ഒന്നര നൂറ്റാണ്ടു മുമ്പ് തൃശൂര്‍ പൂരത്തിന് തുടക്കം കുറിച്ചത്. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളാണ് പൂരത്തിലെ പ്രമുഖ പങ്കാളികള്‍. കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകര, പനമുക്കമ്പള്ളി, അയ്യന്തോള്‍, ചെമ്പുക്കാവ്, നെയ്തലക്കാവ് എന്നീ ക്ഷേത്രങ്ങളും പൂരത്തിനൊപ്പം ചേരുന്നു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top