പൂരങ്ങളുടെ പൂരം തൃശൂര്‍ പൂരം ഇന്ന്; ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം എന്നിവ പൂരപ്പകിട്ടാകും; നാടും നഗരവും പൂരലഹരിയില്‍

തൃശൂര്‍: പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുനാഥന്‍റെ തെക്കേ ഗോപുരനട ഇന്നലെ തുറന്നതോടെ തന്നെ പൂരപ്രേമികളുടെ ഉള്ളം തളിര്‍ത്തു. ഇതോടെ പൂരത്തിന് തുടക്കമായി. ഇന്നാണ് പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം. നാദ മേള വർണ്ണ വിസ്മയമായി തൃശൂര്‍ പൂരം നിറയും. പ്രധാന പൂര ചടങ്ങുകളായ ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം എന്നിവയൊക്കെ ഇന്ന് നടക്കും. നാ​ളെ ഉ​ച്ച​യോ​ടെ ശ്രീ​മൂ​ല​സ്ഥാ​ന​ത്ത് ഉ​പ​ചാ​രം​ചൊ​ല്ലി പി​രി​യു​ന്ന​തു​വ​രെ നഗരം പൂരലഹരിയില്‍ തുടരും.

പൂരത്തിന് തിരുവമ്പാടി -പാറമേക്കാവ് ക്ഷേത്രങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. രാവിലെ വടക്കുംനാഥന്റെ മുന്നിലെത്തി വണങ്ങുന്ന കണിമംഗലം ശാസ്താവ് ആണ് പൂരത്തില്‍ പങ്കെടുക്കാന്‍ ആദ്യം എത്തുന്നത്. രാ​വി​ലെ ക​ണി​മം​ഗ​ലം ശാ​സ്താ​വ് തെ​ക്കേ​ഗോ​പു​ര​ന​ട തു​റ​ക്കു​ന്ന​തോ​ടെ പൂ​ര​ന​ഗ​രി ഇളകി മറയും. ചെറുപൂരങ്ങളും എത്തിത്തുടങ്ങും. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ പാറമേക്കാവിന്റെ പൂരം തുടങ്ങും. പതിനഞ്ച് ആനകളുടെ അകമ്പടിയോടെ സര്‍വ്വാലങ്കാര വിഭൂഷിതയായി പാറമേക്കാവ് ഭഗവതി എഴുന്നള്ളും. ചെമ്പട മേളം, പാണ്ടിമേളം നടക്കും. പിന്നീട് ഇലഞ്ഞിത്തറ മേളം നടക്കും. .

ഇലഞ്ഞിത്തറമേളത്തിന് ശേഷമാണ് തെക്കോട്ടിറക്കം. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരത്തിലൂടെ തേക്കിന്‍കാട് മൈതാനത്തേക്ക് പ്രവേശിക്കുന്ന ചടങ്ങാണിത്. തിരുവമ്പാടിക്കാര്‍ തെക്കേ ഗോപുരത്തിലൂടെ ഇറങ്ങി പാറമേക്കാവുകാര്‍ക്ക് മുഖാമുഖം വന്നാല്‍ കുടമാറ്റം തുടങ്ങും. കുടമാറ്റം കഴിഞ്ഞാല്‍ ആചാരപരമായ ചടങ്ങുകളോടെ പൂരത്തിന് സമാപനമാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top