തൃശൂര്‍ പൂരം പ്രതിസന്ധിയില്‍; സര്‍ക്കാര്‍ വിളിച്ച യോഗത്തിലും തീരുമാനം വന്നില്ല; തറവാടകയില്‍ കോടതി തീരുമാനം നിര്‍ണായകമാകും
തൃശൂർ: തൃശൂര്‍ പൂരം പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ വിളിച്ചുചേർത്ത യോഗത്തിലും തീരുമാനം വന്നില്ല. പ്രദർശന നഗരിയുടെ തറവാടക കുറയ്ക്കുന്ന കാര്യത്തിൽ ഒരു തീരുമാനവുംനിര്‍ദ്ദേശിക്കാന്‍ മന്ത്രിമാര്‍ക്ക് കഴിഞ്ഞില്ല.
മന്ത്രിമാരായ കെ.രാധാകൃഷ്ണനും കെ.രാജനും കൊച്ചിൻ ദേവസ്വം ബോർഡ് പ്രതിനിധികളും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികളും ചേര്‍ന്നാണ് പ്രശ്നപരിഹാര ചര്‍ച്ച നടത്തിയത്.
കഴിഞ്ഞ വർഷം 39 ലക്ഷം രൂപ ഈടാക്കിയ തറവാടക ഇക്കൊല്ലം 2.20 കോടിയാക്കിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. എന്നാല്‍ ഈ തീരുമാനം കോടതിയുടേതാണ് എന്നാണ് കൊച്ചിൻ ദേവസ്വം ബോർഡ് യോഗത്തില്‍ പറഞ്ഞത്. കോടതിയോട് ചോദിക്കാതെ ഒന്നും ചെയ്യാനാവില്ലെന്നാണ് മന്ത്രിമാരായ കെ. രാധാകൃഷണനും കെ. രാജനും പറഞ്ഞത്. കോടതിയിൽ നിലപാട് സർക്കാർ പറയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വരുന്ന ജനുവരി നാലിനാണ് കേസ് കോടതി പരിഗണിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here