തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ഹൈക്കോടതി; തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നതില്‍ 17ന് തീരുമാനമുണ്ടാകും

കൊച്ചി: തൃശൂര്‍ പൂരത്തിലെ ആന എഴുന്നള്ളിപ്പില്‍ ഇടപെട്ട് ഹൈക്കോടതി. പൂരത്തില്‍ പങ്കെടുപ്പിക്കുന്ന മുഴവന്‍ ആനകളുടെയും പട്ടികയും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ഏപ്രില്‍ 16ന് മുന്‍പ് സമര്‍പ്പിക്കാന്‍ ഹൈക്കോടതി വനം വകുപ്പിനോട് ആവശ്യപ്പെട്ടു. പൂരത്തില്‍ വലിയ തോതില്‍ ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ തലത്തിലുള്ള സംഘടനങ്ങള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നതില്‍ ഈ മാസം 17ന് പ്രത്യേക സിറ്റിങ്ങില്‍ തീരുമാനമുണ്ടാകും.
കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണം. ആരോഗ്യപ്രശ്നങ്ങളും മദപ്പാടുമുള്ള ആനകളെ പൂര്‍ണ്ണമായി ഒഴിവാക്കണം. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറപ്പെടുവിച്ച ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിലപാടെടുത്തു. കടുത്ത വേനലില്‍ ഇത്തരം മുന്‍കരുതലുകള്‍ നിര്‍ദേശിക്കുമ്പോഴും പലതും പ്രായോഗികമല്ലെന്നാണ് പാറമ്മേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് ആന ഉടമകള്‍ ഇന്ന് യോഗം ചേരും. ഏപ്രില്‍ 19നാണ് തൃശൂര്‍ പൂരം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here