തൃശൂര്‍ പൂരം റിപ്പോര്‍ട്ട് ആവശ്യപ്പെട്ട വിഎസ് സുനിൽ കുമാറിൻ്റെ അപേക്ഷ തള്ളി; രഹസ്യരേഖയെന്ന് ആഭ്യന്തരവകുപ്പ്
തൃശൂര്‍ പൂരം വിവാദത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുനല്‍കാന്‍ കഴിയില്ലെന്ന് ആഭ്യന്തരവകുപ്പ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ ഇടത് സ്ഥാനാര്‍ത്ഥിയും സിപിഐ നേതാവുമായ വി.എസ്.സുനില്‍ കുമാര്‍ നല്‍കിയ വിവരാവകാശപ്രകാരമുള്ള അപേക്ഷയ്ക്ക് ആണ് മറുപടി. റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം ഉള്ളതിനാല്‍ നല്‍കാന്‍ കഴിയില്ലെന്നാണ് അറിയിച്ചത്.
തൃശൂര്‍ പൂരം പ്രശ്നത്തില്‍ തുടര്‍ അന്വേഷണം നടക്കുന്നുണ്ട്. അപേക്ഷയിന്മേല്‍ അപ്പീല്‍ നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്. തുടര്‍ നടപടി നിയമവിദഗ്ധരുമായി ആലോചിച്ച് ചെയ്യും എന്നാണ് സുനില്‍ കുമാര്‍ പ്രതികരിച്ചത്.
വിവരാവകാശ നിയമത്തിലെ 24 ാം വകുപ്പ് ആയുധമാക്കിയാണ് സര്‍ക്കാര്‍ പ്രതികരണം നടത്തിയത്. സുനില്‍ കുമാര്‍ ചോദിച്ച വിവരങ്ങള്‍ രഹസ്യ സ്വഭാവമുള്ളതാണ്. രഹസ്യസ്വഭാവമുള്ള കാര്യങ്ങള്‍ ഈ വകുപ്പ് പ്രകാരം പുറത്തുനല്‍കേണ്ടതില്ല. മുപ്പത് ദിവസത്തിനകം അപ്പീല്‍ സമര്‍പ്പിക്കാം എന്നാണ് മറുപടിയില്‍ പറഞ്ഞിരിക്കുന്നത്. തൃശൂര്‍ പൂരം വിവാദത്തില്‍ സര്‍ക്കാര്‍ നടത്താന്‍ പോകുന്ന ത്രിതല അന്വേഷണ ഉത്തരവിന്റെ കോപ്പിയും നല്‍കിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here