എല്ലാം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍; അടിയന്തരപ്രമേയ നോട്ടീസിന് ഇന്നും അനുമതി; പൂര വിവാദം 12 മണിക്ക് നിയമസഭയില്‍

എല്ലാ വിവാദങ്ങളും നിയമസഭയില്‍ ചര്‍ച്ച ചെയ്യാം എന്ന നിലപാടില്‍ സര്‍ക്കാര്‍. തുടര്‍ച്ചയായ മൂന്നാം ദിവസവമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. ഇന്ന് തൃശൂര്‍ പൂരം അലങ്കോലമായ സംഭവത്തിലാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരിക്കുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനായി റൂള്‍ 50 പ്രകാരം നോട്ടീസ് നല്‍കിയത്.

ആസൂത്രിതമായ പോലീസ് ഇടപെടല്‍മൂലം തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കേണ്ട സഹചര്യം ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഈ നോട്ടീസ് പരിഗണിക്കുന്ന സമയത്ത് ചര്‍ച്ചയാകാം എന്നാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. പനി മൂലം മുഖ്യമന്ത്രി സഭാ നടപടികളില്‍ പങ്കെടുക്കാത്തതിനാല്‍ മന്ത്രി എംബി രാജേഷാണ് സര്‍ക്കാരിനു വേണ്ടി നിലപാട് അറിയിച്ചത്. രണ്ടു ദിവസവും പ്രതിപക്ഷം ഉന്നയിച്ച അതേ കാര്യങ്ങള്‍ തന്നെയാണ് ഇന്നും ഉന്നയിക്കുന്നത്. ഇത് പുകമറ സൃഷ്ടിക്കാനുളള നീക്കമാണ്. അതിന് സഭയെ ദുരുപയോഗം ചെയ്യുകയാണ്. അത് തുറന്നു കാണിക്കാന്‍ ഇന്നും സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാണെന്ന് മന്ത്രി വ്യക്തമാക്കി.

ഉച്ചക്ക് 12 മണി മുതല്‍ രണ്ടു മണിക്കൂറാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. ആദ്യ ദിവസം മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവും ഇന്നലെ എഡിജിപിയുടെ ആര്‍എസ്എസ് കൂടിക്കാഴ്ചയുമാണ് പ്രതിപക്ഷം ഉന്നയിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top