എഴുന്നള്ളിപ്പ് പോലീസ് തടഞ്ഞു; തൃശൂര്‍ പൂരം നിര്‍ത്തിവെച്ചു; ഇത് ചരിത്രത്തില്‍ ആദ്യം; പൂരം തകര്‍ക്കാന്‍ പോലീസ് ശ്രമിക്കുന്നെന്ന് തിരുവമ്പാടി ദേവസ്വം

തൃശ്ശൂര്‍: ചടങ്ങുകള്‍ക്ക് പോലീസ് തടസം നിന്നതോടെ തൃശൂര്‍ പൂരം ഇന്ന് പുലര്‍ച്ചയോടെ നിര്‍ത്തിവെച്ചു. തിരുവമ്പാടി ദേവസ്വമാണ് പൂരം നിര്‍ത്തിവെച്ചത്. ചരിത്രത്തിലാദ്യമായാണ് ഇത്തരം സംഭവം.
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണു പ്രകോപനമായത് പിന്നാലെ പൂരപ്പന്തലിലെ ലൈറ്റുകള്‍ കെടുത്തി പ്രതിഷേധമറിയിച്ചു.
വെടിക്കെട്ട് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പ് തന്നെ പോലീസ് ആളുകളെ തടഞ്ഞതോടെ തര്‍ക്കമുണ്ടായി. ഇതോടെ രാത്രിപൂരം പകുതിയില്‍വെച്ച് അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പഞ്ചവാദ്യക്കാരും പൂരപ്രേമികളും മടങ്ങി.
ആനകളെ പന്തലില്‍ നിര്‍ത്തി സംഘാടകരും മടങ്ങി. പൂരം തകര്‍ക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നാണ് തിരുവമ്പാടി ദേവസ്വം ആരോപിച്ചു. സംഭവത്തില്‍ കളക്ടറും തിരുവമ്പാടി സംഘാടകരും തമ്മില്‍ ചര്‍ച്ച നടത്തി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here