എടിഎം കവര്‍ച്ചാ സംഘം തമിഴ്നാട് പോലീസിൻ്റെ പിടിയിൽ; ഒരാള്‍ വെടിയേറ്റു മരിച്ചു; തൃശൂരിലെ കവർച്ചക്ക് ശേഷം രക്ഷപെട്ടത് കണ്ടെയ്നർ ലോറിയിൽ

തൃശൂരില്‍ എസ്ബിഐ എടിഎമ്മുകള്‍ കൊള്ളയടിച്ച സംഘം പിടിയിലായി. മൂന്ന് എടിഎമ്മുകള്‍ തകര്‍ത്ത് 65 ലക്ഷം രൂപയാണ് കവര്‍ന്നത്. തമിഴ്നാട് നാമക്കല്ലിനു അടുത്തായാണ് ആറംഗ സംഘം പിടിയിലായത്. ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

കണ്ടെയ്നർ ലോറിയിലായിരുന്നു ഇവരുടെ സഞ്ചാരം. മോഷണത്തിനു ഉപയോഗിച്ച കാര്‍ കണ്ടെയ്നര്‍ ലോറിക്ക് അകത്താണ് സൂക്ഷിച്ചത്. വളരെ ആസൂത്രിതമായ കവര്‍ച്ചയിലേക്കുള്ള സൂചനയാണിത്. ലോറി ഒരു വാഹനത്തില്‍ ഇടിച്ചപ്പോഴാണ് പ്രതികള്‍ പോലീസ് നിരീക്ഷണത്തിലാകുന്നത്. തമിഴ്നാട് പോലീസാണ് ഇവരെ വളഞ്ഞിട്ട് പിടിച്ചത്.

ലോറിക്ക് അകത്തുനിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുകയാണ്. മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളില്‍ നിന്നാണ് മോഷണം നടന്നത്. മാപ്രാണത്ത് നിന്നും 30 ലക്ഷവും കോലഴിയില്‍ നിന്നും 25 ലക്ഷവും ഷൊര്‍ണൂര്‍ റോഡിലെ എടിഎമ്മില്‍ നിന്നും 10 ലക്ഷവുമാണ് കവര്‍ന്നത്.

വെള്ളക്കാറില്‍ എത്തിയ സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് കവര്‍ച്ച നടത്തിയത്. എടിഎം കവര്‍ച്ച നടന്നതോടെ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സന്ദേശമെത്തി. ഇവര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തുമ്പോഴേക്കും പ്രതികള്‍ പണവുമായി കടന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top