എസ്ബിഐയുടെ മൂന്ന് എടിഎമ്മുകള്‍ കൊള്ളയടിച്ചു; കവര്‍ന്നത് 65 ലക്ഷം

തൃശൂരില്‍ എസ്ബിഐ എടിഎമ്മുകള്‍ കൊള്ളയടിച്ചു. മൂന്ന് എടിഎമ്മുകള്‍ തകര്‍ത്ത് 65 ലക്ഷം രൂപയാണ് കവര്‍ന്നത്. മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളില്‍ നിന്നാണ് മോഷണം നടന്നത്.
ഇതരസംസ്ഥാനക്കാരെ ആണ് പോലീസ് സംശയിക്കുന്നത്. മാപ്രാണത്ത് നിന്നും 30 ലക്ഷവും കോലഴിയില്‍ നിന്നും 25 ലക്ഷവും ഷൊര്‍ണൂര്‍ റോഡിലെ എടിഎമ്മില്‍ നിന്നും 10 ലക്ഷവുമാണ് കവര്‍ന്നത്.
വെള്ളക്കാറില്‍ എത്തിയ സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് കവര്‍ച്ച നടത്തിയത്. എടിഎം കവര്‍ച്ച നടന്നതോടെ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സന്ദേശമെത്തി. ഇവര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തുമ്പോഴേക്കും പ്രതികള്‍ പണവുമായി കടന്നിരുന്നു. മോഷ്ടാക്കളെ തേടി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here