കാട്ടാന സെപ്റ്റിക് ടാങ്കില്‍ വീണു; ചുറ്റും നിലയുറപ്പിച്ച് കാട്ടാനക്കൂട്ടവും; രക്ഷിക്കാനുള്ള ശ്രമം തുടരുന്നു
December 5, 2024 10:39 AM

തൃശൂര്‍ പാലപ്പള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാനയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. വനംവകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ആളില്ലാത്ത വീട്ടിലെ ടാങ്കില്‍ ആണ് ആന വീണത്.
റബര്‍ തോട്ടത്തിനോട് ചേര്‍ന്നാണ് സെപ്റ്റിക് ടാങ്ക് ഉണ്ടായിരുന്നത്. ജെസിബി എത്തിച്ച് കുഴി ഇടിച്ച് ആനയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആനയെ കരയ്ക്ക് കയറ്റിയാല്‍ തിരികെ കാട്ടിലേക്ക് വിടാനും തീരുമാനിച്ചിട്ടുണ്ട്.
ആനയ്ക്ക് ഒപ്പം ആനക്കൂട്ടം കൂടി നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. വനംവകുപ്പ് എത്തിയപ്പോള്‍ ആനക്കൂട്ടത്തെ തുരത്തുകയായിരുന്നു. അതിനുശേഷമാണ് ആനയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here