രക്ഷാദൗത്യം വിഫലം; കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു; പരിശോധന നടത്തിയത് ആനയ്ക്ക് അനക്കമില്ലെന്ന സംശയത്തെ തുടര്‍ന്ന്; ജഡം പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു
April 23, 2024 9:14 AM

തൃശൂര്‍: മാന്ദാമംഗലത്ത് വെള്ളക്കാരിത്തടത്ത് വീട്ടുവളപ്പിലെ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രക്ഷാദൗത്യം നടക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചയോടെ വെള്ളക്കാരിത്തടം സുരേന്ദ്രന്‍റെ വീട്ടിലെ കിണറ്റിലാണ് കാട്ടാന വീണത്.
ആനയ്ക്ക് അനക്കമില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതോടെ പരിശോധിച്ചപ്പോഴാണ് ആന ചരിഞ്ഞതായി മനസിലാക്കിയത്. മണിക്കൂറുകളോളം നീണ്ട രക്ഷാദൗത്യമാണ് വിഫലമായത്.
ജെസിബി ഉപയോഗിച്ച് എടുത്ത കുഴിയിലൂടെ ആനയുടെ ജഡം പുറത്തെടുക്കാനാണ് നീക്കം. വീട്ടുകാര്‍ ഉപയോഗിക്കുന്ന കിണര്‍ തന്നെയാണിത്. കാട്ടാന ശല്യമുള്ള ഭാഗമാണ് ഇവിടം. പ്രദേശത്ത് വന്യജീവിശല്യം രൂക്ഷമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here