എസ്ഐയെ ഇടിച്ചുവീഴ്ത്തി കടന്ന പ്രതിയെ ചോദ്യം ചെയ്യുന്നു; തേടുന്നത് കൂടെ ഉള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍; അലനെ പിടിച്ചത് രഹസ്യ കേന്ദ്രത്തില്‍ നിന്നും

പാലക്കാട് തൃത്താലയില്‍ വാഹനപരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി കടന്നുകളഞ്ഞ പ്രതി അലന്‍ (19) പിടിയില്‍. പട്ടാമ്പിയില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്നാണ് പോലീസ് പിടികൂടിയത്. രഹസ്യ കേന്ദ്രത്തിലായിരുന്ന പ്രതിയെ പോലീസ് ചോദ്യം ചെയ്യുകയാണ്. അലന്റെ കൂടെ ഉള്ളവര്‍ ആരൊക്കെയാണെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
ഇന്നലെ രാത്രി വാഹനപരിശോധനക്കിടെ നിര്‍ത്തിയിട്ട കാര്‍ പരിശോധിക്കാന്‍ എസ്ഐ ശശികുമാര്‍ എത്തിയപ്പോഴാണ് സംഭവം. പോലീസിനെ കണ്ട ഉടന്‍ അലന്‍ വാഹനം മുന്നോട്ട് ഓടിക്കുകയായിരുന്നു. മുന്നില്‍ ഉണ്ടായിരുന്ന എസ്ഐയെ ഇടിച്ച് വീഴ്ത്തിയാണ് രക്ഷപ്പെട്ടത്.
പോലീസ് പിന്തുടര്‍ന്നെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വാഹന ഉടമ അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അലനെ പോലീസ് അന്വേഷിക്കുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here