പാർട്ടിയെ വഞ്ചിച്ചു, മകളെയും മരുമകനെയും നദിയിൽ എറിയുക; വോട്ടർമാരോട് അഭ്യർത്ഥിച്ച് എൻസിപി മന്ത്രി

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയെ വഞ്ചിച്ച മകൾ ഭാഗ്യശ്രീയെയും മരുമകൻ ഋതുരാജ് ഹൽഗേക്കറിനെയും പ്രൺഹിത നദിയിൽ എറിയണമെന്ന് അഹേരി നിയമസഭാ മണ്ഡലത്തിലെ വോട്ടർമാരോട് അഭ്യർത്ഥിച്ച് മന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ ധർമ്മറാവുബാബ അത്രം. മകള്‍ ഭാഗ്യശ്രീ എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടി ദേശീയ അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്റെ സാന്നിധ്യത്തിലായിരുന്നു അത്രം വിവാദ പരാമർശം നടത്തിയത്. നിയമസഭ തിരഞ്ഞടുപ്പില്‍ അത്രത്തിനെതിരെ മകള്‍ ഭാഗ്യശ്രിയെ എന്‍സിപി ശരദ് പവാര്‍ വിഭാഗം സ്ഥാനാര്‍ഥിയാക്കാൻ നീക്കം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്.

”ചിലർ പാർട്ടി വിടുന്നു, അവരെ ശ്രദ്ധിക്കേണ്ട കാര്യമില്ല. എന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കുടുംബത്തിലെ ചിലർ മറ്റൊരു പാർട്ടിയിൽ ചേരാൻ ആഗ്രഹിക്കുന്നു. 40 വർഷമായി സംസ്ഥാന രാഷ്ട്രീയത്തിൽ ചിലർ കൂറുമാറ്റം നടത്തുന്നു. ഇപ്പോൾ ശരദ് പവാർ ഗ്രൂപ്പിലെ നേതാക്കൾ എന്റെ വീട് വിഭജിച്ച് എന്റെ മകളെ എനിക്കെതിരെ മത്സരിപ്പിക്കാൻ ആഗ്രഹിക്കുന്നു. എന്റെ മരുമകനെയും മകളെയും വിശ്വസിക്കരുത്,” അത്രം പറഞ്ഞു.

എന്നെ വഞ്ചിച്ച അവരെ അടുത്തുള്ള പ്രൺഹിത നദിയിൽ എറിയണം. എന്റെ മകളെ അവർ തങ്ങളുടെ പക്ഷത്താക്കി. എനിക്കെതിരെ മൽസരിപ്പിക്കാൻ രംഗത്തിറക്കുന്നു. ഒരു അച്ഛന്റ മകൾ ആകാൻ കഴിയാത്ത അവൾക്ക് എങ്ങനെ നിങ്ങളുടെ നേതാവാനാകും. നിങ്ങൾ അതിനെക്കുറിച്ച് ചിന്തിക്കണം. നിങ്ങൾക്ക് അവൾ എന്ത് നീതിയാണ് നൽകുക. അവരെ വിശ്വസിക്കരുത്. രാഷ്ട്രീയത്തിൽ മകളെന്നോ, സഹോദരനെന്നോ, അനിയത്തിയെന്നോ ഒന്നില്ല. ഒരു മകൾ ഉപേക്ഷിച്ചാൽ മറ്റൊരു മകൾ കൂടെയുണ്ടാവും. കുടുംബം തനിക്കൊപ്പമാണെന്നും മകളുടെ രാഷ്ട്രീയ പ്രവേശനത്തിൽ ആശങ്ക ഇല്ലെന്നും അത്രം പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top