ആദ്യം സിസിടിവി, ഇപ്പോള്‍ ഹൈക്കോടതിയും; പൊതുസ്ഥലത്ത് മാലിന്യം തള്ളിയ മെമ്പര്‍ കുരുക്കില്‍

പൊതുസ്ഥലത്ത് മാലിന്യം ഉപേക്ഷിച്ച് വിവാദത്തിലായ പഞ്ചായത്ത് മെമ്പര്‍ക്ക് വീണ്ടും കുരുക്ക്. മെമ്പര്‍ക്ക് എതിരെ എടുത്ത നടപടിയുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എറണാകുളം മ‌ഞ്ഞളളൂർ പഞ്ചായത്ത് മെമ്പർ പി.പി.സുധാകരനാണ് വീണ്ടും കുരുക്കിലായത്.

ബ്രഹ്മപുരം കേസ് പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മെമ്പർക്കെതിരെ എന്ത് നടപടിയെടുത്തെന്ന് സർക്കാരിനോട് ചോദിച്ചത്. അടുത്ത സിറ്റിങ്ങിൽ ഇക്കാര്യം പരിശോധിച്ച് അറിയിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

വഴിയരുകിൽ മാലിന്യം തള്ളിയ സംഭവത്തിൽ മെമ്പർ പിഴയൊടുക്കിയിട്ടുണ്ട്. പക്ഷെ ഇതുകൊണ്ട് തീരില്ലെന്നാണ് ഹൈക്കോടതിയുടെ ഇടപെടല്‍ സൂചിപ്പിക്കുന്നത്. പരിസരം വൃത്തിയായി സൂക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ള പഞ്ചായത്ത് മെമ്പര്‍ തന്നെ മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ചതാണ് സംഭവം വിവാദമാക്കിയത്. ഈ സിസിടിവി ദൃശ്യങ്ങള്‍ വൈറലായി മാറിയതോടെയാണ് ഹൈക്കോടതിയുടെയും ശ്രദ്ധയില്‍പ്പെട്ടത്.

മാലിന്യം തള്ളിയ പ്രശ്നത്തില്‍ ദുര്‍ബലമായ പ്രതികരണവുമായി സുധാകരന്‍ രംഗത്ത് വന്നിരുന്നു. സ്കൂട്ടറില്‍ നിന്നും വീണുപോയതാണ് എന്നാണ് മെമ്പര്‍ പറഞ്ഞത്. എന്തായാലും ഹൈക്കോടതിയുടെ പ്രതികരണം വന്നതോടെ മെമ്പറുടെ കുരുക്ക് മുറുകുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top