‘തഗ് ലൈഫ്’ ലുക്കില്‍ ചിമ്പു; മണലാരണ്യത്തില്‍ കുതിച്ച് പാഞ്ഞ് ഗ്ലാമര്‍ വില്ലന്‍; ക്യാരക്ടര്‍ ടീസര്‍ റിലീസ് ചെയ്ത് അണിയറപ്രവര്‍ത്തകര്‍

37 വര്‍ഷത്തിനു ശേഷം കമല്‍ഹാസനും മണിരത്‌നവും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിനായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം സിലമ്പരശന്‍ ചിത്രത്തില്‍ പ്രധാന റോളില്‍ എത്തുന്ന ക്യാരക്ടര്‍ ടീസറും പോസ്റ്ററുമാണ് ഇന്ന് അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്. ബോര്‍ഡര്‍ പട്രോള്‍ വാഹനത്തില്‍ മണലാരണ്യത്തില്‍ കുതിച്ചു പായുന്ന ചിമ്പുവിന്റെ ടീസറാണ് നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കൈയില്‍ തോക്കുമായി തീപ്പൊരി ലുക്കിലാണ് ചിമ്പുവിന്റെ തഗ് ലൈഫിലേക്കുള്ള എന്‍ട്രി. ന്യൂ തഗ് ഇന്‍ ടൗണ്‍ എന്ന അടിക്കുറിപ്പോടുകൂടി പങ്കുവയ്ക്കപ്പെട്ട പോസ്റ്റര്‍ സൂചിപ്പിക്കുന്നത് ചിത്രത്തില്‍ ആക്ഷന് കൂടുതല്‍ പ്രാധാന്യം ഉണ്ടെന്നു കൂടിയാണ്.

ജോജു ജോര്‍ജ്, തൃഷ, ഐശ്വര്യാ ലക്ഷ്മി, അഭിരാമി തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മണിരത്‌നത്തിനൊപ്പം പതിവ് സഹപ്രവര്‍ത്തകരായ സംഗീതസംവിധായകന്‍ എ. ആർ. റഹ്‌മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണിരത്‌നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാല്‍, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രാഹകന്‍ രവി. കെ. ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രം എന്ന ചിത്രത്തിനു വേണ്ടി കമലുമായി സഹകരിച്ച അന്‍പറിവ് മാസ്റ്റേഴ്‌സിനെയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരായി തിരഞ്ഞെടുത്തിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top