പട്ടിണിക്കിട്ട് യുവതിയെ കൊന്ന ക്രൂരതയ്ക്ക് ജീവപര്യന്തം; തുഷാര വധക്കേസില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ശിക്ഷ

സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ. കൊല്ലം പൂയപ്പള്ളി തുഷാര കൊലക്കേസില്‍ ഭര്‍ത്താവ് ചന്തുലാലും അമ്മ ഗീത ലാലിയുമാണ് ശിക്ഷിക്കപ്പെട്ടത്. കൊല്ലം അഡീഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ തുടങ്ങിയ പീഡനമാണ് ഒടുവില്‍ കൊലപാതകത്തില്‍ എത്തി നിന്നത്.

തുഷാര എന്ന 28കാരിയോടെ സമാനകളില്ലാത്ത ക്രൂരതയാണ് ഭര്‍ത്താവും ഭര്‍തൃമാതാവും ചെയ്തത്. 2019 മാര്‍ച്ച് 21ന് രാത്രിയാണ് തുഷാര മരിച്ചത്. ഭര്‍ത്താവ് വിവരം അറിയിച്ച് എത്തിയ തുഷാരയും ബന്ധുക്കള്‍ കണ്ടത് ശോഷിച്ച മൃതദേഹമായിരുന്നു. ബന്ധുക്കളുടെ ആവശ്യപ്രകാരം പോസ്റ്റ്‌മോര്‍ട്ടം നടത്തിയതോടെയാണ് ക്രൂരത വ്യക്തമായത്.

ആമാശയത്തില്‍ ഭക്ഷണത്തിന്റ അംശം പോലുമില്ല. വയര്‍ ഒട്ടി വാരിയല്ല് തെളിഞ്ഞ നിലയിലായിരുന്നു. മംസമില്ലാത്ത ശരീരത്തിന് വെറും 21 കിലോ മാത്രമായിരുന്നു ഭാരം.പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ തുഷാരയെ ചന്തുലാലും ഗീത ലാലിയും ചേര്‍ന്ന് പണിക്കിട്ട് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. തുഷാരയുടെ മൂന്നര വയസുള്ള കുട്ടിയുടെയും അധ്യാപികയുടെയും മൊഴിയാണ് പ്രതികളെ കുറ്റക്കാരെന്ന് വിധിക്കുന്നതില്‍ നിര്‍ണായകമായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top