യാത്രക്കാരുടെ ചങ്കത്തടിച്ച് റെയില്‍വേ; ഇനി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുക രണ്ട് മാസം മുന്‍പ് വരെ മാത്രം

ദീര്‍ഘദൂരയാത്രക്ക് നേരത്തെ ബുക്ക് ചെയ്യാനുള്ള സൗകര്യം റെയില്‍വേ എടുത്തുകളയുന്നു. ഇതുവരെ ടിക്കറ്റുകള്‍ 120 ദിവസം മുൻപേ ബുക്ക് ചെയ്യാമായിരുന്നു. ഇത് മാറ്റി 60 ദിവസം മുൻപു മാത്രമാക്കി. നവംബര്‍ ഒന്ന് മുതല്‍ ഈ തീരുമാനം നിലവില്‍ വരും. നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് പുതിയ നിയമം ബാധകമാകില്ല. വിദേശ വിനോദസഞ്ചാരികള്‍ക്ക് യാത്രാ തീയതിക്ക് 365 ദിവസം മുൻപ് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.

പെട്ടെന്ന് യാത്ര പോകുന്നവരെ കണക്കിലെടുത്താണ് തീരുമാനം എന്നാണ് റെയില്‍വേ വ്യക്തമാക്കുന്നത്. പരമാവധി സൗകര്യപ്രദമായ യാത്രാനുഭവം നൽകലാണു ലക്ഷ്യമെന്നും റെയില്‍വേ പറയുന്നു. മുന്‍കൂട്ടിയുള്ള ബള്‍ക്ക് ബുക്കിങ് തടയുകയാണ് ലക്ഷ്യമെന്നാണ് സൂചന.

പകല്‍ സമയത്തോടുന്ന ഗോംതി എക്സ്പ്രസ്, താജ് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളില്‍ പഴയ രീതിയില്‍ തന്നെ ബുക്ക് ചെയ്യാം. നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യ ഇനി മുതല്‍ പ്രയോജനപ്പെടുത്തുമെന്നും റെയില്‍വേ വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top