പിടികൂടാനെത്തിയ ആര്‍ആര്‍ടി സംഘത്തെ നരഭോജി കടുവ ആക്രമിച്ചു; ഒരാള്‍ക്ക് പരുക്ക്; സ്ഥലം വളഞ്ഞ് പ്രത്യേക സംഘം

മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ നരഭോജികടുവയെ തിരഞ്ഞുപോയ ആര്‍ആര്‍ടി സംഘത്തിലെ അംഗത്തിന് നേരെ കടുവയുടെ ആക്രമണം. സംഘത്തിലെ ജയസൂര്യക്ക് ആണ് പരുക്കേറ്റത്. വീട്ടമ്മയായ രാധയെ കടിച്ചുകൊന്ന കടുവ ആണോ ഇതെന്ന് വ്യക്തമല്ല. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം അവിടേക്ക് തിരിച്ചിട്ടുണ്ട്.

കടുവയെ ഇന്നെങ്കിലും പിടികൂടാന്‍ കഴിയുമെന്നാണ് വനംവകുപ്പിന്‍റെ പ്രതീക്ഷ. രണ്ട് കൂടുകളില്‍ ഏതെങ്കിലും ഒന്നില്‍ കുടുങ്ങുമെന്നാണ് വിലയിരുത്തല്‍. 38 ക്യാമറകള്‍ സ്ഥാപിച്ചതിനാല്‍ കടുവയുടെ സഞ്ചാരപഥം നിരീക്ഷിക്കാനും കഴിയും. കടുവ പഞ്ചാരക്കൊല്ലി വിട്ടുപോയിട്ടില്ലെന്നാണ് നിഗമനം.

വനംമന്ത്രി എ.കെ.ശശീന്ദ്രന്‍റെ നേതൃത്വത്തിൽ വയനാട്ടിൽ ഇന്ന് ഉന്നതതല യോഗം ചേരുന്നുണ്ട്. നാട്ടുകാരുടെ പ്രതിഷേധം ശമിപ്പിക്കാനുള്ള നടപടികള്‍ ഈ യോഗം കൈക്കൊള്ളും. ഇന്നലെ ഡിഎംഒ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധം പിന്‍വലിച്ചത്.

.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top