വയനാട്ടിൽ വീണ്ടും കടുവയെത്തി; നേരിട്ടു കണ്ടെന്ന് നാട്ടുകാർ; ഭീതിയില്‍ കുറക്കന്‍മൂല

പഞ്ചാരക്കൊല്ലിയിൽ വീട്ടമ്മയെ കൊന്ന കടുവ ചത്തുവെന്ന ആശ്വാസ വാർത്തക്കിടയിൽ ആശങ്ക നിറച്ച് വീണ്ടും കടുവ ഇറങ്ങിയതായി റിപ്പോർട്ട്. കുറക്കന്‍മൂലയില്‍ കടുവ വളര്‍ത്തുനായയെ പിടികൂടിയെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ വനം വകുപ്പ് ഇത് സ്ഥിരീകരിച്ചിട്ടില്ല. കടുവയെ നേരിട്ട് കണ്ടതായും അലർച്ച കേട്ടതായിട്ടുമാണ് നാട്ടുകാരുടെ അവകാശവാദം.

കാവേരി പൊയില്‍ പ്രദേശത്ത് ഇന്നലെ രാത്രി കടുവ ഇറങ്ങിയെന്നും ഒരാളുടെ വളര്‍ത്തുനായയെ കൊന്നുവെന്നുമാണ് പ്രദേശവാസികൾ ഉറപ്പിച്ച് പറയുന്നത്. ജനവാസമേഖലയില്‍ കടുവ ഇറങ്ങിയതോടെ വീണ്ടും ഭീതിയിലായിരിക്കുകയാണ് നാട്ടുകാർ. പഞ്ചാരക്കൊല്ലിയിൽ രാധ എന്ന സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ പിന്നീട് ചത്ത നിലയില്‍ കഴിഞ്ഞ ദിവസം ദൗത്യസംഘം കണ്ടെത്തിയിരുന്നു. തുടർന്ന് മാനന്തവാടിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ പിന്‍വലിക്കുകയും ചെയ്തതിന് പിന്നാലെയാണ് വീണ്ടും കടുവയിറങ്ങിയതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്.

അതേസമയം കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട് രാധയുടെ വീട് ഇന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സന്ദര്‍ശിച്ചിച്ചു. പ്രതിരോധ സംവിധാനത്തിനായി സര്‍ക്കാര്‍ ഒരു രൂപ പോലും ചെലവാക്കുന്നില്ലെന്നും വന്യജീവി ആക്രമണം കുറയുന്നെന്ന് പറയുന്ന സര്‍ക്കാര്‍ കണക്കുകള്‍ ഗൗരവത്തില്‍ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് മലയോര കര്‍ഷകരെയും ജനങ്ങളെയും രക്ഷിക്കുക, കാര്‍ഷിക മേഖലയിലെ തകര്‍ച്ചയ്ക്ക് പരിഹാരം ഉണ്ടാക്കുക, ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരേ പ്രതിപക്ഷ നേതാവിന്റെ മലയോര സമരയാത്ര പുരോഗമിക്കുകയാണ്. കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിലൂടെയാണ് ഇപ്പോൾ യാത്ര തുടരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top