മൂന്നാറില്‍ വീണ്ടും കടുവയിറങ്ങി; രണ്ട് പശുക്കളെ കടിച്ചുകൊന്നു; മൂന്ന് വര്‍ഷത്തിനിടെ ഇരയായത് 100ലേറെ പശുക്കള്‍; പ്രതിഷേധവുമായി നാട്ടുകാര്‍
ഇടുക്കി: മൂന്നാറില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി. പ്രദേശത്തുള്ള നേശമ്മാളിന്റെ രണ്ടു പശുക്കളെ കടിച്ചുകൊന്നു. പെരിയവരൈ ലോവര്‍ ഡിവിഷനിലാണ് കടുവയുടെ ആക്രമണമുണ്ടായത്. ഇതു രണ്ടാംതവണയാണ് കടുവയെ ഈ പ്രദേശത്ത് കണ്ടെത്തുന്നത്.
ഇവിടെ മൂന്ന് കടുവകളുടെ സാന്നിധ്യമുള്ളതായി നാട്ടുകാര്‍ പറയുന്നു. വന്യമൃഗങ്ങൾ സ്ഥിരമായി മൂന്നാറിലെ തോട്ടം മേഖലകളിലെത്തി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിട്ടും പ്രശ്നപരിഹാരത്തിനു നടപടിയുണ്ടാകുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ നൂറിലധികം പശുക്കളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയായത്. കടുവയെ കണ്ടെത്തി പിടികൂടാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here