നരഭോജി കടുവയെ വെടിവച്ചു വീഴ്ത്തും; രണ്ടും കല്‍പ്പിച്ച് വനംവകുപ്പ് സംഘം; നിരോധനാജ്ഞയും നീട്ടി
വയനാട്ടിലെ നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യം വിജയിച്ചില്ല. പഞ്ചാരക്കൊല്ലി, പിലാക്കാവ്, മേലേചിറക്കര മേഖലകളില്‍ നാളെ രാവിലെ ആറു മുതൽ 48 മണിക്കൂർ സമയത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. എന്ത് വില കൊടുത്തും കടുവയെ വെടിവച്ചു വീഴ്ത്താനാണ് ആര്‍ആര്‍ടി സംഘത്തിന്റെ തീരുമാനം.
നിരോധനാജ്ഞ ഉള്ള സ്ഥലങ്ങളില്‍ ജനങ്ങൾ പുറത്തിറങ്ങരുതെന്നും കടകൾ അടച്ചിടണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷകൾക്ക് പോകേണ്ടവര്‍ക്കായി വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്.
പഞ്ചാരക്കൊല്ലിയില്‍ വീട്ടമ്മയെ ആക്രമിച്ചു കൊലപ്പെടുത്തിയ നരഭോജിക്കടുവയെ വെടിവയ്ക്കാന്‍ ഉത്തരവു നല്‍കുമെന്നു മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചിട്ടുണ്ട്. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ടു കലക്ടറേറ്റില്‍ നടന്ന ഉന്നതതല യോഗത്തിനു ശേഷമായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
ജനവാസ മേഖലയോടു ചേര്‍ന്നുള്ള വനമേഖലകളിലെ അടിക്കാടുകള്‍ വെട്ടാനും യോഗത്തില്‍ തീരുമാനമായി. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ പട്രോളിങ് ശക്തിപ്പെടുത്താനും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here