വയനാട്ടിൽ വീണ്ടും കടുവ; വീട്ടുമുറ്റത്തെ കിണറ്റിൽ വീണ നിലയിൽ; പുറത്തെടുക്കാൻ വനംവകുപ്പ് ശ്രമം തുടങ്ങി, ഭീതിയിൽ പ്രദേശവാസികൾ

വയനാട്: മൂന്നാനക്കുഴിയില്‍ കിണറ്റില്‍ കടുവയെ കണ്ടെത്തി. കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയത്. വനമേഖലയോട് ചേര്‍ന്ന പ്രദേശമാണ് മൂന്നാനക്കുഴി
ഇന്ന് രാവിലെ ടാങ്കിലേക്ക് വെള്ളമടിക്കാൻ കിണറ്റിലെ മോട്ടർ ഓണാക്കിയിരുന്നു. മോട്ടർ പ്രവർത്തിക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ കടുവയെ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഇരയെ ഓടിച്ചിട്ട് പിടിക്കുന്നതിനിടയിൽ കിണറ്റിൽ വീണതാകാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. വീണ്ടും കടുവ ജനവാസമേഖലയിൽ ഇറങ്ങിയതിന്റെ ഭീതിയിലാണ് പ്രദേശവാസികൾ
കഴിഞ്ഞ മാസം സുൽത്താൻബത്തേരി പഴൂരിൽ കടുവ പശുവിനെ കൊന്നിരുന്നു. ഫെബ്രുവരിയിലും ജനവാസമേഖലയിൽ കടുവ ഇറങ്ങി വളർത്തുമൃഗങ്ങളെ കൊന്നിരുന്നു. ഭീതി പരത്തിയ കടുവ രണ്ടാഴ്ചക്ക് ശേഷം കൂട്ടിലായി. വയനാട് ജനവാസമേഖലയിൽ കടുവ ഇറങ്ങുന്നത് പതിവായിരിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here