മീനങ്ങാടിയെ വിറപ്പിച്ച കടുവ കൂട്ടിലായി; ഇരയാക്കിയത് ഒട്ടേറെ വളര്‍ത്തുമൃഗങ്ങളെ; ബത്തേരിയിലെ കേന്ദ്രത്തിലേക്ക് ഇന്ന് മാറ്റും

കല്പറ്റ: വയനാട് മീനങ്ങാടി അപ്പാട്, മൈലമ്പാടി പ്രദേശങ്ങളെ ഭീതിയിലാക്കിയ കടുവ കൂട്ടിലായി. പാമ്പുംകൊല്ലി കുര്യന്റെ വീടിന്റെ സമീപത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഇന്നലെ രാത്രിയാണ് കടുവ കൂട്ടിലായത്.

തിങ്കളാഴ്ച വൈകീട്ടാണ് കൂടുസ്ഥാപിച്ചത്. കഴിഞ്ഞദിവസം മാത്രം മൂന്ന് വളര്‍ത്തുമൃഗങ്ങളെ ആ കടുവ കൊന്നിരുന്നു. രണ്ട് ആടും ഒരാട്ടിന്‍കുട്ടിയുമാണ്‌ കടുവക്ക് ഇരയായത്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്നായിരുന്നു വനംവകുപ്പ് കൂടുസ്ഥാപിച്ചത്. ഈ കൂട്ടിലാണ് 24 മണിക്കൂറിനുള്ളില്‍ കടുവ കുടുങ്ങിയത്.

കടുവയെ താത്കാലികമായി സുല്‍ത്താന്‍ബത്തേരി കുപ്പാടിയിലുള്ള പരിചരണകേന്ദ്രത്തിലേക്ക് ഇന്ന് മാറ്റും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top