കിണറ്റിൽ വീണ കടുവയെ മയക്കുവെടി വച്ച് പുറത്തെത്തിച്ചു; സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി, ആരോഗ്യനില തൃപ്തികരമെന്ന് വനംവകുപ്പ്

വയനാട്: മൂന്നാനക്കുഴിയിൽ കിണറ്റിൽ വീണ കടുവയെ പുറത്തെത്തിച്ചു. മയക്കുവെടിവച്ച് വലയിലാക്കിയാണ് കടുവയെ പുറത്തെത്തിച്ചത്. കൂട്ടിലാക്കി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കടുവയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയത്. വനമേഖലയോട് ചേര്‍ന്ന പ്രദേശമാണ് മൂന്നാനക്കുഴി. ഇന്ന് രാവിലെ ടാങ്കിലേക്ക് വെള്ളമടിക്കാൻ കിണറ്റിലെ മോട്ടർ പ്രവർത്തിപ്പിച്ചിരുന്നു. എന്നാൽ വെള്ളം കയറാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ കടുവയെ കണ്ടെത്തിയത്. ഉടൻ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ മാസം സുൽത്താൻബത്തേരിയിലും കടുവ ഇറങ്ങി വളർത്തുമൃഗങ്ങളെ കൊന്നിരുന്നു. വീണ്ടും കടുവ ജനവാസമേഖലയിൽ ഇറങ്ങിയതിന്റെ ഭീതിയിലാണ് പ്രദേശവാസികൾ

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here