ടിക്ക് ടോക്ക് യുഎസില്‍ തിരിച്ചെത്തി; ആയുധമാക്കിയത് ട്രംപിന്റെ പിന്തുണ

നിയുക്ത പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ പിന്തുണ ഉറപ്പായതിന് പിന്നാലെ ടിക് ടോക്ക് യുഎസില്‍ പ്രവര്‍ത്തനം തുടങ്ങി. അമേരിക്കയിലെ സേവനങ്ങൾ പുനഃസ്ഥാപിച്ചതായി ടിക് ടോക്ക് അറിയിച്ചു.

ടിക്ക് ടോക്കിന്റെ നിയന്ത്രണം 50 ശതമാനം അമേരിക്കയ്ക്ക് ലഭിക്കുമെങ്കില്‍ താന്‍ അധികാരത്തില്‍ വന്നാല്‍ സേവനം പുനരുജ്ജീവിപ്പിക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സേവനങ്ങള്‍ ടിക്ക് ടോക്ക് വീണ്ടും തുടങ്ങിയത്.

Also Read: ടിക്ക് ടോക്ക് യുഎസില്‍ ഇനി കണികാണാന്‍ കിട്ടില്ല; ഇന്ന് മുതല്‍ നിരോധനം

നിരോധനത്തിന് തൊട്ടുമുന്‍പ് ആപ്പിളിന്റേയും ഗൂഗിളിന്റേയും ആപ്പ് സ്റ്റോറുകളില്‍ നിന്ന് ടിക് ടോക്ക് നീക്കിയിരുന്നു. നിരോധനം തടയാന്‍ കമ്പനി സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും അനുകൂല വിധി വന്നില്ല. കമ്പനിയുടെ നിയന്ത്രണം അമേരിക്കന്‍ കമ്പനികളുടെ ഉടമസ്ഥതയിലേക്ക് മാറ്റണം എന്ന യുഎസ് സുപ്രീം കോടതി ഉത്തരവ് ടിക്ക് ടോക്ക് പാലിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് നിരോധനത്തിനുള്ള അരങ്ങൊരുങ്ങിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top