ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയ പരിധി നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകളിലും കെഎസ്ആർടിസി ബസുകളിലും ക്യാമറ ഘടിപ്പിക്കാനുള്ള സമയ പരിധി അടുത്തമാസം 30 വരെ നീട്ടിയാതായി ഗതാഗത മന്ത്രി ആന്റണി രാജു. നിലവാരമുള്ള ക്യാമറകളുടെ ലഭ്യത കുറവ് കാണിച്ച് സ്വകാര്യ ബസുടമക്കളും കെഎസ്ആർടിസിയും നൽകിയ അഭ്യർത്ഥന പരിഗണിച്ചാണ് സമയ പരിധി നീട്ടിയത്.
ബസുകളിലെ അപകടം നിയന്ത്രിക്കാനായി ബിസിനക്കത്തും പുറത്തും ക്യാമറ സ്ഥാപിക്കണമെന്ന് നേരത്തെ ഗതാഗത വകുപ്പറിയിച്ചിരുന്നു. നേരത്തെ നിശ്ചയിച്ച തീയതി ഈ മാസം അവസാനമായിരുന്നു. റോഡ് സുരക്ഷ സംബന്ധിച്ച് ചേർന്ന ഉന്നതതല യോഗത്തിലെ ധാരണ പ്രകാരം ഹെവി വാഹനങ്ങളിൽ ഡ്രൈവർക്കും മുന്നിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് ധരിക്കാനുള്ള കാലാവധിയും ഒക്ടോബർ 31 വരെ നീട്ടിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here