മലപ്പുറത്ത് ടിപ്പര്‍ലോറിയുടെ പരാക്രമം; നിരവധി വാഹനങ്ങളില്‍ ഇടിച്ചു; രണ്ട് മരണം
November 9, 2024 10:12 PM

മലപ്പുറം വാഴക്കാട് കരിങ്കല്ലുമായി വന്ന ടിപ്പര്‍ ലോറി നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ചു.
ഓട്ടുപാറ കുറുമ്പാടിക്കോട്ട് അഷറഫ്, സഹോദരന്റെ മകന്‍ നിയാസ് എന്നിവരാണ് മരിച്ചത്. ടിപ്പര്‍ ആദ്യം കാറിലാണ് ഇടിച്ചത്. അതിനുശേഷമാണ് സ്കൂട്ടറില്‍ ഇടിച്ചത്.
കാര്‍ തൊട്ടടുത്ത ഓട്ടോയില്‍ ഇടിച്ചു. ഓട്ടോ വയലിലേക്ക് മറിഞ്ഞു. കാറിലുള്ളവര്‍ക്ക് പരുക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ടിപ്പര്‍ തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്നോളം വാഹനങ്ങളില്‍ ഇടിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here