തലസ്ഥാനത്ത് വീണ്ടും ടിപ്പര്‍ അപകടം; ഇടിച്ചിട്ട സ്കൂട്ടര്‍ യാത്രികനെ 100 മീറ്റര്‍ വലിച്ചിഴച്ചു; യുവാവിന് ഗുരുതര പരിക്ക്
March 23, 2024 3:56 PM

തിരുവനന്തപുരം: കാട്ടാക്കട നക്രാംചിറയില്‍ സ്കൂട്ടര്‍ യാത്രക്കാരനെ ടിപ്പര്‍ ഇടിച്ച് അപകടം. ഇടിച്ചശേഷം യുവാവിനെ 100 മീറ്ററോളം വലിച്ചുകൊണ്ടുപോയി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്തും കൈകാലുകള്‍ക്കുമാണ് പരിക്ക്.
ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് തലസ്ഥാനത്ത് ടിപ്പര്‍ ലോറി ഇടിച്ച് അപകടമുണ്ടാകുന്നത്. വിഴിഞ്ഞത് ടിപ്പര്‍ ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് ബിഡിഎസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടിരുന്നു. മുക്കോല സ്വദേശി അനന്ദുവാണ് മരിച്ചത്. തൊട്ടടുത്ത ദിവസം ബേക്കറി ജംക്ഷന് സമീപം പനവിളയില്‍ നടന്ന ടിപ്പര്‍ അപകടത്തില്‍ മലയിന്‍കീഴ് സ്വദേശിയും അധ്യാപകനുമായ സുധീറിനും ജീവന്‍ നഷ്ടമായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here