സ്റ്റേഷനിൽ എത്തിയതിന് പിന്നാലെ തീപിടിച്ചു; തിരുമല എക്സ്പ്രസിൻ്റ മൂന്ന് ബോഗികൾ കത്തിനശിച്ചു

ആന്ധ്ര വിശാഖപട്ടണത്ത് റെയില്‍വേ സ്റ്റേഷനിൽ എത്തിയതിന് പിന്നാലെ ട്രെയിന് തീപിടിച്ചു. ഛത്തീസ്ഗഢിലെ കോർബയിൽ നിന്നെത്തിയ തിരുമല എക്സ്പ്രസിൻ്റെ മൂന്ന് ബോഗികൾ കത്തി നശിച്ചു. തീപിടിച്ച ഉടൻ യാത്രക്കാര്‍ അലാറം ഉയര്‍ത്തി ബോഗിയിൽ നിന്നും മാറിയതിനാൽ വൻ അപകടം ഒഴിവായി. ട്രെയിൻ റെയില്‍വേ സ്റ്റേഷനിലെത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു തീപിടിത്തം.

തിരുപ്പതിയിലേക്ക് പോകേണ്ട ട്രെയിൻ നാലാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടപ്പോഴാണ് സംഭവം. അപകടകാരണം വ്യക്തമല്ല. ട്രെയിനിൽ നിന്നും വേർപെടുത്തിയ ബോഗികൾ ഫോറൻസിക് സംഘം എത്തി പരിശോധിക്കുകയാണ്.

ഏസി കോച്ചായ ബി7ലുണ്ടായ തീപിടുത്തം ബി6, എം1 കോച്ചുകളിലേക്ക് പടരുകയായിരുന്നു. തീ പടരും മുമ്പ് യാത്രക്കാർ ഓടി മാറിയതിനാൽ ആളപായമുണ്ടായില്ല. ആര്‍ക്കും പരുക്കില്ലെന്നും തീ നിയന്ത്രണ വിധേയമാക്കിയതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top