ഓംശാന്തി ഓശാനയും ടൈറ്റാനിക്കും വീണ്ടും തീയറ്ററുകളിലേക്ക്; പ്രണയദിനത്തില്‍ പ്രണയചിത്രങ്ങളുമായി പിവിആറിൻ്റെ സർപ്രൈസ്

നസ്രിയ നാസിമിനെ കേന്ദ്രകഥാപത്രമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാന കാണാത്ത മലയാളികള്‍ ഉണ്ടാകില്ല. പൂജ മാത്യു എന്ന കഥാപാത്രത്തിന്‍റെ പ്രണയം കഥ പറയുന്ന സിനിമക്ക് ഇന്നും ഏറെ ആരാധകരുണ്ട്. പടം ഇറങ്ങി പത്ത് വര്‍ഷമായത് കഴിഞ്ഞ ദിവസമായിരുന്നു. ഇതിനുപിന്നാലെ ചിത്രം തീയറ്ററില്‍ വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തയാണ് ജൂഡ് ആന്റണി തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിക്കുന്നത്.

പിവിആറും ഐനൊക്‌സും ചേർന്നാണ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. ഓം ശാന്തി ഓശാന മാത്രമല്ല മലയാളികള്‍ക്ക് പ്രണയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഹൃദയം, പ്രേമം തുടങ്ങിയ ഹിറ്റ് സിനിമകള്‍ വീണ്ടും തീയറ്ററുകളില്‍ റിലീസ് ചെയ്യുകയാണ്. ഫെബ്രുവരി 14 വാലൻ്റൈൻസ് ദിനത്തോടനുബന്ധിച്ച് പിവിആര്‍ സിനിമാസ് ആണ് ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നത്. ഫെബ്രുവരി 9 മുതൽ 15 വരെയാണ് ഈ സിനിമകള്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക.

രാജ്യത്തെ 77 നഗരങ്ങളില്‍ 196 പിവിആര്‍ തീയറ്ററുകളിലാണ് റിലീസ്. എക്കാലത്തെയും പ്രണയചിത്രമായ ടൈറ്റാനിക്, ജബ് വി മെറ്റ്, വിണ്ണൈ താണ്ടി വരുവായ, 96, സീതാ രാമന്‍, തുടങ്ങി 26 സിനിമകളാണ് പ്രദര്‍ശനത്തിനെത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top