മഹുവ മൊയ്ത്രയ്ക്ക് എതിരെ കേസ്; വനിതാ കമ്മിഷന്‍ അധ്യക്ഷയെ അധിക്ഷേപിച്ചെന്ന് പരാതി
ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷക്ക് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരേ പോലീസ് കേസെടുത്തു. വനിതാ കമ്മിഷന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഡല്‍ഹി പോലീസാണ് കേസെടുത്തത്. സോഷ്യല്‍ മീഡിയയിലൂടെയാണ് രേഖ ശര്‍മയെ മഹുവ വിമര്‍ശിച്ചത്.
യുപിയിലെ ഹാത്രസില്‍ സത്സംഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121പേര്‍ മരിച്ച സ്ഥലത്ത് രേഖ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ വീഡിയോ പങ്കുവെച്ചാണ് മഹുവ എക്‌സില്‍ രേഖ ശര്‍മ്മയ്ക്ക് എതിരെ തിരിഞ്ഞത്. വീഡിയോയില്‍ രേഖയ്ക്ക് പിന്നില്‍ നില്‍ക്കുന്ന വ്യക്തി അവര്‍ക്ക് കുട പിടിച്ചു കൊടുക്കുന്നുണ്ടായിരുന്നു. ഇതടക്കം വിമര്‍ശിച്ചാണ് മഹുവ രംഗത്തെത്തിയത്.
രേഖ ശര്‍മക്ക് കുട പിടിക്കാന്‍ അറിയില്ലേ എന്ന് തുടങ്ങിയ നിരവധി കമന്റുകള്‍ മഹുവയുടെ പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ കുട പിടിക്കുന്നത് താന്‍ ശ്രദ്ധിച്ചില്ലെന്നും ആളുകളുമായി സംസാരിക്കുന്ന തിരക്കില്‍ ആയിരുന്നുവെന്നുമാണ് രേഖ ശര്‍മ പ്രതികരിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here