ബിജെപി സ്ഥാനാര്‍ഥിയെ പുകഴ്ത്തി; സ്ഥാനം തെറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി;. പാര്‍ട്ടി നിലപാടിന് എതിരെന്ന് വിശദീകരണം

കൊല്‍ക്കത്ത : ബിജെപി സ്ഥാനാര്‍ഥിയെ പുകഴ്ത്തിയ തൃണമൂല്‍ നേതാവിന് സ്ഥാനം പോയി. തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷിനെയാണ് പുറത്താക്കിയിരിക്കുന്നത്. കൊല്‍ക്കത്ത നോര്‍ത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി തപസ് റെയുമായി വേദി പങ്കിടുകയും പുകഴ്ത്തി സംസാരിക്കുകയും ചെയ്തതിനു പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്.

പാര്‍ട്ടി നിലപാടിന് അനുയോജ്യമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിച്ചതിനാണ് നടപടിയെന്നാണ് തൃണമൂല്‍ നല്‍കിയിരിക്കുന്ന വിശദീകരണം. തപസ് റെ മികച്ച നേതാവാണെന്നും അദ്ദേഹത്തിന്റെ വാതിലുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കുമായി തുറന്നിട്ടിരിക്കുകയാണെന്നുമായിരുന്നു കുനാല്‍ ഘോഷിന്റെ പ്രസംഗം. ഇതിലാണ് പാര്‍ട്ടി നടപടിയുണ്ടായിരിക്കുന്നത്.

വാര്‍ത്താക്കുറിപ്പിലൂടെയാണ് നടപടി എടുത്ത കാര്യം തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top