ബിഎസ്പി തമിഴ്നാട് ഘടകം പ്രസിഡന്റിനെ വെട്ടിക്കൊന്നു; അക്രമികള്‍ക്കായി പോലീസ് തിരച്ചില്‍
July 5, 2024 11:25 PM

ബഹുജൻ സമാജ്‌വാദി പാർട്ടി (ബിഎസ്പി) തമിഴ്നാട് ഘടകം സംസ്ഥാന പ്രസിഡന്റിനെ വെട്ടിക്കൊന്നു. കെ.ആംസ്ട്രോങ് ആണ് കൊല്ലപ്പെട്ടത്. ഇരുചക്രവാഹനങ്ങളിലെത്തിയ ആറംഗസംഘമാണ് ആക്രമണത്തിന് പിന്നില്‍. കൊല നടത്തിയ ശേഷം അക്രമിസംഘം രക്ഷപ്പെട്ടു.
ചെന്നൈ പെരമ്പൂരിലെ സദയപ്പൻ സ്ട്രീറ്റിലുള്ള ആംസ്ട്രോങ്ങിന്‍റെ വീടിനുസമീപത്തുവെച്ചാണ് അക്രമം നടന്നത്. ഗുരുതരമായി പരിക്കേറ്റ ആംസ്ട്രോങ്ങിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതികൾക്കായി കൊളത്തൂർ പോലീസ് അന്വേഷണം ശക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here