പീഡാനുഭവ സ്‌മരണ പുതുക്കി ഇന്ന് ദു:ഖ വെള്ളി; ദേവാലയങ്ങളിൽ തിരുക്കർമങ്ങളും പ്രാര്‍ത്ഥനകളും; കുരിശിന്റെ വഴിയും ഇന്ന്

തിരുവനന്തപുരം : യേശുക്രിസ്തുവിന്റെ പീഡാനുഭവ സ്‌മരണ പുതുക്കി ക്രൈസ്തവ വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കും. ദേവാലയങ്ങളിൽ ഇന്ന് തിരുക്കർമങ്ങളും കുരിശിന്റെ വഴിയും ഉണ്ടായിരിക്കും. ഇന്നലെ ദേവാലയങ്ങളിൽ വിശ്വാസികൾ പെസഹ ആചരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദിവ്യബലിയും കാൽകഴുകൽ ശുശ്രൂഷയും ദിവ്യകാരുണ്യ പ്രദക്ഷിണവും ആരാധനയും നടന്നു.

വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി ഇന്നലെ പൂജപ്പുര സെൻട്രൽ ജയിലിൽ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ‘ആക്റ്റ്സി’ന്റെ ആഭിമുഖ്യത്തിൽ ശുശ്രൂഷകൾ ഉണ്ടായിരുന്നു. കർദ്ദിനാൾ ബസേലിയോസ് മാർ ക്ളിമീസ് ബാവ വചന സന്ദേശം നൽകി.

ദുഃഖവെള്ളിയാഴ്ച ആചരിക്കുന്നതിന്റെ ഭാഗമായുള്ള കുരിശിന്റെ വഴി ഇന്ന് രാവിലെ നടക്കും. വെള്ളിയാഴ്ചയും ഞായറാഴ്ചയും രാവിലെയും വൈകീട്ടുമായി ആരാധനയുണ്ടാകും. സഭാധ്യക്ഷന്മാര്‍ തിരുക്കർമങ്ങൾക്ക് കാർമികരാകും.

ഞായറാഴ്ചയാണ് ഈസ്റ്റർ. നോമ്പ് അന്ന് അവസാനിക്കും. ഈസ്റ്ററിന്റെ തിരുക്കർമങ്ങൾ നാളെ അർധരാത്രിയിലും ഞായറാഴ്ച പുലർച്ചെയുമായി ദേവാലയങ്ങളിൽ നടക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top