ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ഇന്ന് പെസഹാ; ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷ; ഭക്തിയുടെ നിറവിൽ ക്രൈസ്തവർ

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമയിൽ ഇന്ന് ക്രൈസ്തവർ പെസഹാ ആചരിക്കുന്നു. കുരിശുമരണം വരിക്കുന്നതിന് മുൻപ് യേശുക്രിസ്തു തന്റെ 12 ശിഷ്യന്മാരുടെ കാലുകഴുകി അവർക്കൊപ്പം അത്താഴം കഴിച്ചതിന്റെയും വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെയും ഓർമപുതുക്കൽ കൂടിയാണ് പെസഹാ.
വിശ്വാസികൾ വീടുകളിൽ ഇന്ന് പെസഹാ അപ്പം മുറിക്കും. ദേവാലയങ്ങളിൽ വൈകുന്നേരം വരെ പ്രത്യേക പ്രാർത്ഥനയുണ്ടാകും. രാവിലെ മുതൽ വിവിധ ദേവാലയങ്ങളിൽ സഭാധ്യക്ഷന്മാരുടെയും മറ്റും നേതൃത്വത്തിൽ കാൽകഴുകൽ ശുശ്രൂഷ നടക്കുന്നുണ്ട്. ഓശാന ഞായറാഴ്ച മുതല്‍ ആരംഭിച്ച വിശുദ്ധവാരത്തിന്റെ അഞ്ചാം ദിവസമാണ് പെസഹാ ആചരിക്കുന്നത്.
ക്രിസ്തുവിനെ കുരിശിലേറ്റിയത്തിന്റെ സ്മരണ പുതുക്കി നാളെ ദുഃഖവെള്ളി ആചരിക്കും. പീഡാസഹനം, കുരിശുമരണം എന്നിവയുടെ അനുസ്മരണമാണ് ദുഃഖവെള്ളി. നാളെയും ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കും. ഞായറാഴ്ചയാണ് ഉയിർപ്പ് തിരുനാൾ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here