50ലേറെ റോഡുകളിൽ ടോൾ വരുന്നു; യാത്രക്ക് ചിലവ് കുത്തനെ ഉയരും

കിഫ്ബി ധനസഹായത്തോടെ പണിയുന്ന റോഡുകളിൽ നിന്ന് ടോൾ പിരിക്കാനുള്ള സർക്കാർ നീക്കം സാധാരണക്കാരെ കൊള്ളയടിക്കുന്നതിന് തുല്യമാകും. ദേശീയ പാതകളിൽ ഇപ്പോൾ തന്നെയുള്ള ടോൾ പിരിവിന് പുറമെ 50ലേറെ മറ്റ് പാതകളിലും യാത്ര ചെയ്യാൻ ടോൾ നൽകേണ്ടിവരും. ടോൾ ബൂത്തുകൾ സ്ഥാപിക്കാതെ ക്യാമറ വഴിയും ജിപിഎസ് വഴിയും ടോൾ പിരിക്കാൻ തുടങ്ങുന്നതോടെ യാത്രക്കാർ അറിയാതെ തന്നെ പണം പോകും.

പൊതുമരാമത്ത് വകുപ്പിന്റേ്റേതു മാത്രമായി 511 റോഡുകളാണ് കിഫ്ബി പണിയുന്നത്. ഇതിനെല്ലാമായി 32,000 കോടിയാണ് ചിലവ്. ഈ പണം അതാത് റോഡുകളിൽ നിന്ന് തന്നെ പിരിച്ചെടുക്കണം എന്നാണ് കിഫ്ബിയുടെ നിലപാട്. 50 കോടി രൂപയിലധികം ചെലവഴിച്ച റോഡുകളിൽ നിന്നു ടോൾ പിരിക്കാനുള്ള ശുപാർശ നൽകിയിരിക്കുന്നത് ഈ സാഹചര്യത്തിലാണ്. ഈ ആവശ്യം സർക്കാർ അംഗീകരിച്ച സ്ഥിതിക്ക് ഇനി ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കുകയേ വേണ്ടൂ.

ഇപ്പോൾ പണിനടക്കുന്ന തീരദേശ ഹൈവേ, വികസിപ്പിക്കുന്ന തിരുവനന്തപുരം വട്ടിയൂർക്കാവ് ജംക്ഷൻ, വഴയില നാലുവരിപ്പാത, പ്രാവച്ചമ്പലം- കൊടിനട പാത, കൊട്ടാരക്കര ബൈപാസ്, കുട്ടിക്കാനം- ചപ്പാത്ത് മലയോര ഹൈവേ, അങ്കമാലി-കൊച്ചി എയർപോർട്ട് ബൈപാസ്, മൂവാറ്റുപുഴ – പെരുമ്പാവൂർ ബൈപാസുകൾ തുടങ്ങിയവയൊക്കെ ടോൾ പിരിക്കാനുള്ള റോഡുകളുടെ പട്ടികയിലുണ്ട്.

ഇതിനെല്ലാം പുറമെ, ഇപ്പോൾ നിർമാണം പുരോഗമിക്കുന്ന ദേശീയപാത അതോറിറ്റിയുടെ റോഡുകളിൽ ടോൾ പിരിവ് ഉറപ്പാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top