ഔറംഗസീബിന്റെ ശവകുടീരം മൂടി പൊതിഞ്ഞു; മതചടങ്ങുകള്‍ക്ക് വിലക്ക്; പ്രതിഷേധം ഗൗരവമായി കണ്ട് അതീവസുരക്ഷ

മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസീബിന്റെ മഹാരാഷ്ട്ര ഛത്രപതി സംഭാജി നഗറിലെ ശവകുടീരം പൊതിഞ്ഞുകെട്ടി. ഷീറ്റ് ഉപയോഗിച്ച് സ്മാരകം പൂർണ്ണമായും മറച്ചു. ശവകുടീരം പൊളിച്ച് കളയണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി, ബജ്രംഗ്ദള്‍ അടക്കം സംഘടനകള്‍ പ്രതിഷേധം കടുപ്പിച്ചതോടെയാണ് സുരക്ഷ വര്‍ദ്ധിപ്പിച്ചത്. നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ശവകുടീരം.

ഇതിൻ്റെ പേരിൽ കഴിഞ്ഞ ദിവസം സംഘർഷമുണ്ടായ നാഗ്പൂരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ശവകുടീരം സ്ഥിതി ചെയ്യുന്ന പ്രദേശം റെഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സന്ദര്‍ശകര്‍ക്ക് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തി. മതചടങ്ങുകള്‍ക്കും അനുമതിയില്ല. ഡ്രോണുകള്‍ക്ക് അടക്കം നിയന്ത്രണമുണ്ട്. ശവകുടീരം നശിപ്പിക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. അത് ഉണ്ടായാൽ വലിയ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് നാഗ്പൂരില്‍ നടന്ന പ്രതിഷേധം വലിയ അക്രമത്തിലാണ് കലാശിച്ചത്. പ്രതിഷേധക്കാരുടെ കല്ലേറില്‍ 15 പോലീസുകാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് പരുക്കേറ്റു. 25 ബൈക്കുകളും മൂന്നു കാറുകളും അഗ്നിക്കിരയാക്കി. നിലവില്‍ പ്രദേശത്ത് എപ്പോള്‍ വേണമെങ്കിലും സംഘര്‍ഷമുണ്ടാകാം എന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top