ഡച്ച് പോലീസിനെക്കാള്‍ മികവ് കേരള പോലീസിനെന്ന് ടോണി തോമസ്; ഐഫോണ്‍ വീണ്ടെടുത്തത് ഒരു മണിക്കൂറിനുള്ളില്‍
കേരള പോലീസിന്റെ സൈബര്‍ വിംഗിന് അറിയപ്പെടുന്ന ടെക്നോക്രാറ്റായ ടോണി തോമസിന്റെ പ്രശംസ. കേരള പോലീസിന്റെ മികവിനെക്കുറിച്ച് ഫെയ്സ്ബുക്കിലാണ് അദ്ദേഹം കുറിപ്പ് ഇട്ടിരിക്കുന്നത്. ‘ഒരു പോലീസ് സേനയുടെ കഥ’ എന്ന തലക്കെട്ടിലാണ് കുറിപ്പ്. മകന്റെ നഷ്ടമായ ഐ ഫോണ്‍ കേരള പോലീസ് ഒരു മണിക്കൂര്‍ കൊണ്ട് കണ്ടെത്തിയ കഥ വിവരിച്ചാണ് പ്രശംസ.
തന്റെ ഐഫോണ്‍ നെതര്‍ലന്‍ഡ്‌സില്‍ വച്ച് മോഷണം പോയപ്പോള്‍ ഡച്ച് പോലീസിനു ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എന്നാല്‍ മകന്റെ ഐഫോണ്‍ വീണ്ടെടുക്കാന്‍ പോലീസ് അവന് ഒപ്പം കൂടി. ഫോണ്‍ ലഭിച്ച ആളില്‍ നിന്നും അത് വീണ്ടെടുത്ത് നല്‍കി.
ഡച്ച് പോലീസിനെക്കാള്‍ എത്രയോ മികവാണ് കേരള പോലീസിനുള്ളത് എന്ന് അദ്ദേഹം പ്രശംസിക്കുമ്പോള്‍ സോഷ്യല്‍ മീഡിയ അത് ഏറ്റെടുത്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ കുറിപ്പ് വൈറലാണ്. ഐഫോണ്‍ മോഷണം പോയപ്പോള്‍ ഡച്ച് പോലീസുകാർ ശ്രമിച്ചിട്ട് ഒന്നും ചെയ്യാൻ സാധിച്ചില്ല. കേരളാ പോലീസിന്റെ അന്വേഷണ മികവും, ആത്മാർത്ഥതയും ലോകത്തിലെ തന്നെ ഒരു പോലീസ് ഫോഴ്‌സിനും പിന്നിലല്ല. യഥാർത്ഥ നമ്പർ 1. റെസ്പെക്ട്ഫുൾ സല്യൂട്ട്! എന്നാണ് അദ്ദേഹം കുറിക്കുന്നത്. ഒപ്പം ആ ഫോണ്‍ പിന്നീട് തിരികെ കിട്ടിയ കഥ പിന്നെ എഴുതാം എന്നാണ് അദ്ദേഹം പറയുന്നത്.
നിസാന്‍ കമ്പനിയുടെ മുന്‍ സിഐഒ ആയിരുന്ന ടോണി തോമസ് ഇപ്പോള്‍ നെതര്‍ലന്‍ഡ്‌സിലെ ചീഫ് ഡിജിറ്റല്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആയി ജോലി ചെയ്യുകയാണ്. മുത്തൂറ്റ് ഇന്ത്യയുടെ സ്വതന്ത്ര ഡയറക്ടര്‍ കൂടിയാണ്.
ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ:
എ ടെയിൽ ഓഫ് ടു പോലീസ് ഫോഴ്സസ്
എന്റെ ഐഫോൺ കുറച്ചു നാൾ മുൻപ് നെതര്‍ലന്‍ഡ്‌സില്‍ വച്ച് മോഷണം പോയി. ഡച്ച് പോലീസുകാർ ശ്രമിച്ചിട്ട് ഒന്നും ചെയ്യാൻ സാധിച്ചില്ല.
എന്റെ മകന്റെ ഐഫോൺ തിരുവനന്തപുരത്തു നിന്നും ഇന്ന് വൈകിട്ട് കളഞ്ഞു പോയി. ഒരാൾ അത് എടുത്തു കൈവശം വച്ച് സ്വന്തം കാര്യങ്ങൾ നോക്കി കറങ്ങി നടന്നു. ഇതിനിടെ മണ്ണന്തല പോലീസ് ടീം, സൈബർഡോം പോലീസ് ടീമിന്റെ സഹായത്തോടെ ആ ഫോൺ ഏകദേശം ഒരു മണിക്കൂർ കൊണ്ട് അന്വേഷിച്ചു കണ്ടെത്തി. പിന്തുടർന്ന്, അത് കൈവശം വച്ച ആളുടെ അടുത്തു നിന്നും വീണ്ടെടുത്തു. ഞാൻ തിരുവനന്തപുരത്ത് ഇല്ലായിരുന്നു. മണ്ണന്തല പോലീസ് മകന്റെ പരാതിയിൽ, അവന്റെ കൂടെ നിന്ന്, അവനെ കൂട്ടി നടന്ന് സഹായിച്ചു.
കേരളാ പോലീസിന്റെ ഇന്‍വെസ്റ്റിഗേറ്റീവ് മികവും, ആത്മാർത്ഥതയും ലോകത്തിലെ തന്നെ ഒരു പോലീസ് ഫോഴ്‌സിനും പിന്നിലല്ല. യഥാർത്ഥ നമ്പർ 1. റെസ്പെക്റ്റ്ഫുള്‍ സല്യൂട്ട്! !
വാൽകഷണം: നഷ്ടപ്പെട്ടു എന്ന് വിചാരിച്ച എന്റെ മോഷണം പോയ ഐഫോൺ പോളണ്ടിലൊക്കെ പോയി തിരികെ നെതര്‍ലന്‍ഡ്‌സില്‍ കിട്ടി, ഡച്ച് പോലീസ് ഉൾപ്പെടാത്ത ഒരു ത്രില്ലിംഗ് സംഭവം. നീണ്ട കഥയായത് കൊണ്ട് പിന്നീട് എപ്പോഴെങ്കിലും എഴുതാം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here