ടൊവിനോ ചിത്രത്തിന്‍റെ പേരുമാറ്റി; ശിവാജി ഫാന്‍സിനുവേണ്ടി പ്രഭു ആവശ്യപ്പെട്ടു, ലാല്‍ ജൂനിയര്‍ സമ്മതിച്ചു

“നടികര്‍ തിലകം എന്നാല്‍ ശിവാജി ഗണേശനാണ്. ആ പേരില്‍ മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ ആകില്ല.” ഇതായിരുന്നു തമിഴകത്തിന്‍റെ വികാരം. ആരാധകരുടെ ആവശ്യം തള്ളിക്കളയാന്‍ ശിവാജി ഗണേശന്റെ മകനും നടനുമായ പ്രഭുവിനായില്ല.

അങ്ങനെ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ്‌ നായകനാകുന്ന ‘നടികര്‍ തിലകം’ സിനിമയുടെ പേര് മാറ്റി. ‘നടികര്‍’ എന്നാണ് ചിത്രത്തിന്‍റെ പുതിയ പേര്. കൊച്ചിയില്‍ ചിത്രത്തിന്‍റെ ലോഞ്ചിംഗ് വേളയില്‍ പ്രഭു തന്നെയാണ് പുതിയ പേര് പ്രഖ്യാപിച്ചത്.

ചിത്രത്തിന്‍റെ സംവിധായകനായ ലാല്‍ ജൂനിയറിന്‍റെ പിതാവായ ലാലിനെയാണ് പ്രഭു പേരുമാറ്റാന്‍ ആദ്യം ബന്ധപ്പെട്ടത്. ലാലിന്‍റെ ഇടപെടലാണ് സിനിമയുടെ പേരുമാറ്റത്തിലേക്ക് നയിച്ചത്. പേര് മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല, അഭ്യര്‍ത്ഥന മാനിച്ച് പേരു മാറ്റാന്‍ തയ്യാറായ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കും നടന്‍ ലാലിനും നന്ദി അറിയിച്ചുകൊണ്ട്‌ പ്രഭു പറഞ്ഞു.

‘പുതിയ പേര്, അതേ അസാധാരണ കഥ’ സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിട്ട്‌ ടൊവിനോ കുറിച്ചു. ചിത്രം മെയ് 3ന് അഞ്ച് ഭാഷകളിലായാണ് റിലീസ് . ടൊവിനോയ്ക്കൊപ്പം ഭാവന, സൗബിന്‍, ബാലു വര്‍ഗീസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top