നിറകണ്ണുകളുമായി ടൊവിനോ; ‘നടികര്‍’ സിനിമയിലെ ഗാനം; നായിക ഭാവന, പ്രധാന വേഷത്തിൽ സൗബിന്‍; ലാല്‍ ജൂനിയര്‍ ചിത്രം മെയ് 3ന് റിലീസ്

ടൊവിനോ തോമസിനെ നായകനാക്കി ജീന്‍ പോള്‍ ലാല്‍ എന്ന ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികര്‍. ചിത്രത്തിലെ ജോബ് കുര്യന്‍ ആലപിച്ച ഓമല്‍ കനവേ എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് യാക്‌സണ്‍ ഗാരി പെരേരയും നേഹ നായരുമാണ് സംഗീതം നല്‍കിയിരിക്കുന്നത്. ചന്തു നാഥും ദിവ്യ എസ് പിള്ളയുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. ടൊവിനോ അവതരിപ്പിക്കുന്ന ഡേവിഡ് എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം ചിത്രീകരിക്കുന്നതാണ് പാട്ട്.

ഭാവനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സൗബിന്‍ ഷാഹിര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍, ഷൈന്‍ ടോം ചാക്കോ, ലാല്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, രഞ്ജിത്ത്, ഇന്ദ്രന്‍സ്, മധുപാല്‍, ഗണപതി, വിജയ് ബാബു, അല്‍ത്താഫ് സലിം, ചന്തു സലിംകുമാര്‍, മണിക്കുട്ടന്‍ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മെയ് മൂന്നിന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ നടികര്‍ പ്രദര്‍ശനത്തിനെത്തും.

സുവിന്‍ എസ്. സോമശേഖരനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോഡ്‌സ്പീഡ് ആണ് ചിത്രം നിര്‍മിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top